നിവിന്‍ പോളിയുമായി നല്ല കൂട്ടാണ്: നസ്‌റിയ നസീം

By Aswathi

മലയാളത്തിലെ യുവ താരജോഡികളാരൊക്കെയാണെന്ന് ചോദിച്ചാല്‍ പറയുന്ന ആദ്യത്തെ നിരയിലുണ്ടാകും ഇപ്പോള്‍ നസ്‌റിയ നസീമും നിവിന്‍ പോളിയും. 'നെഞ്ചോട് ചേര്‍ത്ത് പാട്ടൊന്ന് പാടാം' എന്ന ആല്‍ബത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പിന്നീട് തമിഴിലും മലയാളത്തിലും ഒരേസമയം ചത്രീകരച്ച 'നേരം' എന്ന ചിത്രത്തിന് വേണ്ടി ഒന്നായി. ഇതോടെ നിവിന്‍ നസ്‌റിയ കെമിസ്ട്രിയും വര്‍ക്കൗട്ടാവുമെന്ന് തെളിഞ്ഞു.

ഒടുവിലിപ്പോള്‍ 'ഓംശാന്തി ഓശാന' എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ജോഡികളാകുന്നത്. നിവിന്‍ പോളിയെ കുറിച്ച് ചോദിക്കുമ്പോള്‍ നസ്‌റിയ പറയുന്നു, നിവിനുമായി എനിക്ക് നല്ല അടുപ്പമാണ്. നേരത്തിന് ശേഷം കുറച്ചുകൂടെ അടുത്തത് ഓംശാന്തി ഓശാനയിലൂടെയാണ്. നിവിനിനെ പോലെതന്നെ സിനമാ ലോകത്തെ തന്റെ അടുത്ത കൂട്ടുകാരികളാണ് മീര നന്ദനും മേഘ്‌ന രാജും ആന്‍ അഗസ്റ്റിയനുമെന്ന് നസ്‌റിയ പറഞ്ഞു.

Nazriya Nazim and Nivin Pauly

ഇപ്പോള്‍ 'സലാല മൊബൈല്‍സ്' എന്ന ചിത്രത്തിന്റെ ഡബ്ബിങ് തിരക്കിലാണ് നസ്‌റിയ. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നസ്‌റിയയുടെ നായകനായി എത്തുന്നത്. ഷഹാന എന്നാണ് കഥാപാത്രത്തിന്റെ പേര്. അത് കഴിഞ്ഞാല്‍ 'വായ്മൂടി പേസുവോം' എന്ന ദുല്‍ഖറിന്റെ ആദ്യ തമിഴ്ചിത്രത്തിനു വേണ്ടിയും ഈ ജോഡികള്‍ ഒന്നിക്കും.

തമിഴും മലയാളവും ഒന്നിച്ചുകൊണ്ട് പോകാനാണ് തനിക്കാഗ്രഹമെന്ന് നസ്‌റിയ പറഞ്ഞു. തനിക്ക് തൃപ്തി തോന്നുന്ന വേഷങ്ങളുള്ള ചിത്രങ്ങളില്‍ അഭിനയിക്കും. രണ്ടിനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. വിവാദങ്ങളെയും ഗോസിപ്പികളെയും ഭയപ്പെടുന്നില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നസ്‌റിയ നസീം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X