കാര്‍ത്തിക ഹീറോയിന്‍ അല്ല ഹീറോ!
താനൊരു ഹീറോയാണെന്ന് നടി കാര്‍ത്തിക. കാര്‍ത്തികയയെന്താ നായികയല്ലേ നായകനാണോ. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തില്‍ താന്‍ ഹീറോയാണെന്നാണ് കാര്‍ത്ത്ക പറയുന്നത്. എന്ന് കരുത കാര്‍ത്തിക ചിത്രത്തില്‍ ആണ്‍വേഷം കെട്ടി അഭിനയിക്കുന്നെന്ന് കരുതിയെങ്കില്‍ തെറ്റി. പേടി തൊണ്ടാനായ സഹോദരനെ അപകടങ്ങളില്‍ നിന്ന് രക്ഷിയ്ക്കുന്ന ധൈര്യ ശാലിയും തന്റേടിയായ ഒരു പെണ്‍കുട്ടിയെ വേഷമാണ് ചിത്രത്തില്‍ കാര്‍ത്തികയ്ക്ക്.
കാര്‍ത്തികയുടെ സഹോദരനായി വേഷമിടുന്നത് അല്ലാരി നരേഷ് ആണ്. നായിക വേഷങ്ങളില്‍ നിന്ന് മാറി സഹോദരി വേഷത്തില്‍ അഭിനയിക്കുന്നതിന് കാര്‍ത്തിക നിരത്തുന്ന കാരണവും ഒരു ഹീറോയെപ്പോലെ തനിയ്ക്ക് ചിത്രത്തില്‍ തിളങ്ങാന്‍ കഴിയുമെന്നാണ്.

വളരെ നല്ല കഥാപാത്രമാണ് തനിയ്ക്ക് ലഭിച്ചതെന്നും അതിനാലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും കാര്‍ത്തിക പറയുന്നു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുന്നത്.
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ച കാര്‍ത്തിക അടുത്തിടെ സിനിമാ രംഗത്ത് സജീവമല്ലായിരുന്നു. പുറമ്പോക്ക് എന്ന തന്റെ പുതിയ ചിത്രം കരിയറില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മലയാളി കൂടിയായ കാര്‍ത്തിക.


Click it and Unblock the Notifications











