ഞാനൊരു ഫാഷന്‍ ഫ്രീക്കല്ല: പ്രിയാമണി
ദേശീയ പുരസ്‌കാരജേതാവായ നടി പ്രിയാമണി ഇപ്പോള്‍ മിനി സ്‌ക്രീനില്‍ വലിയ താരമാണ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്നറിയാലിറ്റി ഷോയിലെ ജൂറിയംഗമായ പ്രിയാമണി ഈ റോളിലും പ്രേക്ഷകമനം കവര്‍ന്നുകഴിഞ്ഞു.
ഓരോ എപ്പിസോഡിലും പ്രിയാമണി അണിഞ്ഞുവരുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈലുമെല്ലാം ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ മിനിസ്‌ക്രീനിലെ സ്റ്റൈല്‍ ഐക്കണാണ് ഇപ്പോള്‍ പ്രിയാമണി.
ഇക്കാര്യത്തില്‍ പ്രിയാമണി എല്ലാ ക്രെഡിറ്റും കൊടുക്കുന്നത് നടിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിനാണ്. പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ക്കനുസരിച്ച് പ്രിയാമണിയ്ക്കുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് പൂര്‍ണിമയുടെ പ്രാണ ബൊട്ടീക്ക് ആണ്.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പ്രിയാമണി പറയുന്നതിങ്ങനെ. ഞാനൊരു ഫാഷന്‍ ഫ്രീക്കല്ല, പക്ഷേ അതാത് കാലത്തെ ട്രെന്‍ഡുകള്‍ പിന്തുടരാന്‍ ശ്രമിക്കാറുണ്ട്. ഡി ഫോര്‍ ഡാന്‍സിന് വേണ്ടി എന്റെ സ്റ്റൈലിങ് ഒരു കൂട്ടായ്മയുടെ വിജയമാണ്. പൂര്‍ണിമയാണ് ഇതിലെ പ്രധാന വ്യക്തി. ഫാഷന്‍ ലോകത്ത് എന്താണ് നടക്കുന്നതെന്നകാര്യം പൂര്‍ണിമയ്ക്ക് നന്നായി അറിയാം.
പരിപാടിയില്‍ പ്രിയ അണിഞ്ഞെത്തുന്ന ഗൗണുകളും സാരികളുമെല്ലാം ശ്രദ്ധനേടിക്കഴിഞ്ഞു. പൂര്‍ണിമയുടെ സാരി കളക്ഷനുകല്‍ ഇതിനകം തന്നെ തെന്നിന്ത്യന്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ വലിയ പ്രശസ്തി നേടിയിട്ടുണ്ട്. പ്രിയാമണിയ്ക്ക് പുറമേ നയന്‍താര, അമല പോള്‍ തുടങ്ങിയ താരങ്ങളെല്ലാം പ്രാണയുടെ വസ്ത്രങ്ങളുമായി തിളങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications











