twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍സ്റ്റാര്‍ ആകേണ്ട, സൂപ്പര്‍താരമായാല്‍ മതി- ജയസൂര്യ

    By Nirmal Balakrishnan
    |

    സൂപ്പര്‍സ്റ്റാര്‍ ആകാന്‍ ആഗ്രഹമില്ലെന്നും സൂപ്പര്‍താരമായാല്‍ മതിയെന്നും നടന്‍ ജയസൂര്യ. എന്നും നായകനായി അഭിനയിക്കുന്നതില്‍ ഒരു സംതൃപ്തിയും തോന്നിയിട്ടില്ല. നായകനായി അഭിനയിച്ച സിനിമകളേക്കാള്‍ താന്‍ ആസ്വദിച്ചത് 10 ദിവസം വില്ലനായി അഭിനയിച്ച സിനിമകളാണെന്ന് ജയസൂര്യ അഭിമുഖത്തില്‍ പറഞ്ഞു.

    ഓരോ സിനിമയിലും ഓരോ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്കു മാതൃക മമ്മൂട്ടിയാണ്. ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കാന്‍ എന്തെല്ലാം ശ്രമമങ്ങളാണ് അദ്ദേഹം നടത്തുന്നത്. അതേപോലെ തന്റെ എല്ലാ സിനിമയിലും ഗെറ്റപ്പ് വ്യത്യസ്തമാക്കാനാണു ശ്രമിക്കുന്നത്. അഭിനയം മിക്ക സിനിമയിലും ഒന്നുപോലെ തന്നെയാണ്. അപ്പോള്‍ ഗെറ്റപ്പിലെങ്കിലും മാറ്റം വരുത്തേണ്ടതുണ്ട്. അപ്പോത്തിക്കരിക്കു വേണ്ടി തല മൊട്ടയടിച്ചു. 12 കിലോ ഭാരം കുറച്ചു. ചില സിനിമയില്‍ മീശയുടെ ആകൃതി മാറ്റി. ചിലതില്‍ താടി വച്ചു. ചിലതില്‍ മുണ്ടുടുത്തു. ചിലതില്‍ ന്യൂജന്‍ വേഷമായി. അങ്ങനെ ഓരോന്നും വ്യത്യസ്തമാക്കാനാണു ശ്രമം.

    jayasurya

    മലയാള സിനിമയില്‍ ഇന്ന് ഏറ്റവുമധികം തിരക്കുള്ള നടനാണ് ജയസൂര്യ. പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. മുന്‍പ് മോഹന്‍ലാല്‍ നായകനായ തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ പാറ്റേണില്‍ വരുന്ന സിനിമയാണിത്. അതേപോലെ ചിത്രീകരണം പൂര്‍ത്തിയായ നാലു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ജയസൂര്യ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ഇയ്യോബിന്റെ പുസ്തകം വെള്ളിയാഴ്ച തിയറ്ററിലെത്തും. റാവുത്തര്‍ എന്ന കഥാപാത്രത്തെയാണ് ജയന്‍ അവതരിപ്പിക്കുന്നത്. അതിനു പിന്നാലെ മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രം തിയറ്ററിലെത്തും.

    English summary
    I am not aiming to be a super star said Jayasurya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X