»   » മദ്യപിച്ചിരുന്നില്ലെന്ന് ഉര്‍വശി

മദ്യപിച്ചിരുന്നില്ലെന്ന് ഉര്‍വശി

Posted By:
Subscribe to Filmibeat Malayalam
Urvashi
മകളെ ഏറ്റുവാങ്ങാന്‍ എറണാകുളം കുടുംബകോടതിയില്‍ എത്തിയപ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലന്നും നടി ഉര്‍വശി. പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുട്ടിയെവച്ച് പബ്ലിസിറ്റിക്ക് ആരും മുതിരരുതെന്നും അവര്‍ അഭ്യര്‍ഥിച്ചു.

ഞാന്‍ തികച്ചും ബോധവതിയായ അമ്മയാണ്. പെണ്‍കുട്ടികള്‍ക്ക് പെറ്റമ്മയ്ക്ക് പകരം പെറ്റമ്മ മാത്രമേയുള്ളു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോര്‍ക്കണം. ഉര്‍വശി പറഞ്ഞു. മലയാളത്തിലെ ഒരുപ്രമുഖ പത്രത്തിന് നല്‍കിയ് അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുഞ്ഞിനെ ഏറെ ഇഷ്ടമാണ്. ഏതാനുംദിവസം മുമ്പാണ് തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞത്. കോടതിയിലെത്തുമ്പോള്‍ ഭക്ഷണം കഴിച്ചിരുന്നില്ല. മരുന്നിന്റെ മയക്കംകൂടിയായതോടെ അസ്വസ്ഥയായിരുന്നു. തന്റെ കുഞ്ഞിനെ തനിക്ക് വിട്ടുതരാന്‍ മനോജിന്റെ ഇപ്പോഴത്തെ ഭാര്യ മനോജിനെ പ്രേരിപ്പിക്കണമെന്നും ഉര്‍വശി വികാരധീനയായി പറഞ്ഞു. പ്രേക്ഷകര്‍ തന്നോട്കാണിക്കുന്ന സ്‌നേഹമാണ് പ്രതിസന്ധികളില്‍ തനിക്ക് താങ്ങാകുന്നത്. ചിത്രീകരണം പൂര്‍ത്തിയായ മലയാളതമിഴ് ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷയാണ് ഉള്ളതെന്നും അവര്‍ പറഞ്ഞു.

ഉര്‍വശിക്കൊപ്പം തനിക്ക് പോകാനാവില്ലെന്ന് മകള്‍ കുഞ്ഞാറ്റ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടിയെ അയക്കേണ്ടെന്ന് കോടതിതീരുമാനമെടുത്തത്. ഉര്‍വശി മദ്യത്തിനടിമയാണെന്ന തരത്തില്‍ മനോജ് കെ ജയന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.

English summary
Actress Urvashi alleged that what happened in the family court on Friday was a plot cooked up by Manoj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X