ഞാന്‍ കൂളിങ് ഗ്ലാസുമായി ജനിച്ചവനല്ല: മമ്മൂട്ടി
പടത്തിലിറങ്ങിയാലും പാടത്തിറങ്ങിയാലും മമ്മൂട്ടിയുടെ മുഖത്തെ കൂളിങ് ഗ്ലാസ് മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്. മെഗാസ്റ്റാറിന്റെ കൂളിങ് ഗ്ലാസ് വീക്‌നസിനെ കുറിച്ച് ഒരു ശരാശരി മലയാളികള്‍ക്കൊക്കെ അറിയാവുന്നതുമാണ്. അപ്പോള്‍ ചിലര്‍ക്ക് സംശയവുമുണ്ട്, അങ്ങനെയെങ്കില്‍ മമ്മൂട്ടിക്കെത്ര കൂളിങ് ഗ്ലാസ് ഉണ്ടാകുമെന്ന്.
ആ ചോദ്യം മമ്മൂട്ടിയോട് തന്നെ ചോദിക്കാം. ഇക്കാ, ഇക്കായ്ക്ക് എത്ര കൂളിങ് ഗ്ലാസ് ഉണ്ടെന്ന് വനിതയുടെ അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ പ്രതികരണം ഇപ്രകാരമായിരുന്നു; അഞ്ച് അല്ലെങ്കില്‍ ആറ്!

നിങ്ങള്‍ സത്യന്റെ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. മിക്ക സിനിമകളിലും അദ്ദേഹം കൂളിങ് ഗ്ലാസ് വച്ചിട്ടുണ്ട്. ചിലര്‍ക്ക് കൂളിങ് ഗ്ലാസ് വച്ചാല്‍ മാത്രമേ വെയിലത്ത് നില്‍ക്കാന്‍ കഴിയുകയുള്ളൂ. ഒരുപാട് നേരം വെയിലത്തു നിന്നാല്‍ എന്റെ കണ്ണുകള്‍ ചുരുങ്ങാന്‍ തുടങ്ങും. അത്രയും അള്‍ട്രവയലറ്റ് രശ്മികള്‍ എന്റെ കണ്ണിന് താങ്ങാന്‍ കഴിയില്ല.
എന്റെ ആദ്യകാല സിനിമകളില്‍ ഇത് വലിയ പ്രശ്‌നമായിരുന്നു. അതുകൊണ്ടാണ് കൂളിങ് ഗ്ലാസ് വയ്ക്കുന്നത്. വയ്ക്കുമ്പോള്‍ ഏറ്റവും ഭംഗിയുള്ളത് വയ്ക്കാം എന്ന് കരുതി നല്ലത് വാങ്ങി വയ്ക്കുന്നു. അല്ലാതെ ഞാന്‍ കൂളിങ് ഗ്ലാസുമായി ജനിച്ചവനല്ല. ലോകത്ത് വിവിധ കമ്പനികള്‍ കൂളിങ് ഗ്ലാസ് ഉണ്ടാക്കുന്നത് എനിക്കൊരാള്‍ക്കുവേണ്ടിയല്ല- മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications