പ്രായം ഞാന്‍ നോക്കാറില്ല: ബിജു മേനോന്‍
'വെള്ളിമൂങ്ങ'യുടെ വിജയത്തിന്റെ ആഘോഷത്തിലാണ് ബിജു മേനോന്‍. വിജയം പ്രതീക്ഷിച്ചെങ്കിലും ഇത്രയും വലുതാവുമെന്ന് ഒരിക്കലും കരുതിയരുന്നില്ലെന്നാണ് അടുത്തിടെ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞത്. അതുവരെ സഹനടനായി നിന്നിരുന്ന താരം പെട്ടന്ന് നായകനിരയിലേക്കിറങ്ങിയത് മാത്രമല്ല, ഇത്രയും വലിയൊരു ഹിറ്റുണ്ടാക്കിയത് പലര്‍ക്കും ഞെട്ടലായിരുന്നു.
പക്ഷെ അപ്പോഴും താരം സപ്പോര്‍ട്ടിങ് ആക്ടര്‍ എന്ന നിലയില്‍ നിന്ന് മാറുന്നില്ല. ഇനി ഇറങ്ങാനിരിക്കുന്നു മൂന്ന് ചിത്രത്തിലും യങ്‌സ്റ്റാര്‍സിനൊപ്പം ബിജു മേനോനും ഉണ്ടാകും. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനൊപ്പവും സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പവും സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പവും അഭിനയിക്കും.

ഓള്‍ഡ് ജനറേഷനില്‍ നിന്ന് പുറപ്പെടുകയും, എന്നാല്‍ ന്യൂ ജനറേഷനില്‍ ഇങ്ങെത്തിയതുമില്ലെന്ന അവസ്ഥയാണ് ബിജുവിനെന്ന് പലരും പറയാറുണ്ട്. പക്ഷെ താനതിനെ അങ്ങനെ കാണുന്നില്ലെന്നാണ് ബിജു മേനോന്‍ പറയുന്നത്. കഥയാണ് എനിക്ക് മുഖ്യം. പിന്നെ സംവിധായകനും. അതു മാത്രമാണ് നോക്കുന്നത്. പ്രായം നോക്കാറില്ലെന്നും ബിജു മേനോന്‍ പറഞ്ഞു. വെള്ളി മൂങ്ങിയില്‍ അജു വര്‍ഗീസാണ് ബിജുവിന്റെ കൂട്ട്.


Click it and Unblock the Notifications











