ഞാന്‍ മാറിയിട്ടില്ല, പക്വത വന്നെന്നു മാത്രം: പൃഥ്വിരാജ്
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും വിമര്‍ശിയ്ക്കപ്പെട്ട താരമെന്ന പേര് പൃഥ്വിരാജിന് സ്വന്തമാണ്. പൃഥ്വി സൂപ്പര്‍ യുവതാരമെന്ന വിശേഷണം സ്വന്തമാക്കിത്തുടങ്ങിയ കാലത്തായിരുന്നു ഓണ്‍ലൈനിലും മറ്റും ആക്രമണം തുടങ്ങിയത്. വളരെ തരംതാണ നിലയിലുള്ള പരിഹാസങ്ങളും മറ്റും പതിവായി പൃഥ്വിയ്‌ക്കെതിരെ വന്നുകൊണ്ടിരുന്നു. ഇവ ഓരോന്നിനോടും പൃഥ്വി പലപ്പോഴും നിയന്ത്രണം വിട്ടാണ് പ്രതികരിച്ചിരുന്നത്. അകാരണമായി തന്നെ ആക്രമിയ്ക്കുന്നവരെ പൃഥ്വി എപ്പോഴും വിമര്‍ശിയ്ക്കാറുണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ആര് എന്ത് പറഞ്ഞാലും പൃഥ്വിരാജിന്റെ പ്രതികരണം നമ്മള്‍ കേള്‍ക്കാറില്ല. യുവിനിരയിലെ ഹിറ്റ്‌മേക്കര്‍ എന്ന പേര് സ്വന്തമാക്കിക്കഴിഞ്ഞ പൃഥ്വി ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യുക നല്ല സിനിമകള്‍ നിര്‍മ്മിക്കുക തുടങ്ങി സിനിമായുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളു.

ഇപ്പോള്‍ എന്തുകൊണ്ട് വിമര്‍ശനങ്ങള്‍ക്കുനേരെ നിശബ്ദനാകുന്നുവെന്ന് ചോദിയ്ക്കുമ്പോള്‍ പൃഥ്‌വി പറയുന്നത് ഇങ്ങെ- ഞാന്‍ മാറിയിട്ടില്ല, ഇപ്പോഴും പഴയ ആളുതന്നെയാണ്. പതിനെട്ടാം വയസിലാണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ 13വര്‍ഷമായി സിനിമയിലുണ്ട്. പ്രായത്തിനനുസരിച്ച് പക്വത വന്നിട്ടുണ്ടെന്നല്ലാതെ ഞാന്‍ മാറിയിട്ടില്ല.
എല്ലാകാര്യങ്ങളിലും നിശബ്ദനാവുകയാണോയെന്ന് ചോദിയ്ക്കുമ്പോള്‍ നിശബ്ദതയൊന്നുമല്ലെന്നും തനിയ്ക്ക് പുതിയതായി ഒന്നും പറയാനില്ലെന്നുമാണ് താരം മറുപടി പറയുന്നത്. ഇനിയും ഞാനെന്താണ് പറയേണ്ടത്. സിനിമയിലെത്തിയകഥയും ആദ്യചിത്രവും കുടുംബവും എല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പിന്നെ പ്രത്യേകിച്ച് ഇനിയെന്ത് പറയാനാണ്- പൃഥ്വിരാജ് ചോദിയ്ക്കുന്നു.
ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സെവന്‍ത് ഡേ എന്ന ചിത്രം ഒരു കൂട്ടം ചെറുപ്പാക്കാര്‍ എടുത്ത ചിത്രമായതുകൊണ്ടുതന്നെ തനിയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവന്നുവെന്ന് പൃഥ്വി പറയുന്നു. സുരാജ് വെഞ്ഞാറമൂടിന് ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അതൊരു ചിത്രസംഭവം തന്നെയാണെന്നും പൃഥ്വി അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











