twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ ഉപേക്ഷിക്കുന്നു

    By Gokul
    |

    കൊച്ചി: കൊട്ടിഘോഷിച്ച് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമ സംവിധാനം ചെയ്യാനിരുന്ന സംവിധായകന്‍ ടി കെ രാജീവ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം, മറ്റാരെങ്കിലും സംവിധാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല.

    സിനിമ വിവാദത്തിലായ പശ്ചാത്തലത്തിലാണ് സിനിമയില്‍ നിന്നും രാജീവ് കുമാര്‍ പിന്മാറുന്നതെന്നാണ് വിവരം. താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയുടെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കാന്‍ രാജീവ് കുമാര്‍ തന്നെ മുന്‍കൈ എടുത്തത് ഏറെ വിവാദമായിരുന്നു.

    mohanlal-kireedam

    20 ലക്ഷം രൂപയാണ് ഇതിനായി ഗെയിംസിന്റെ ചെലവില്‍ നിന്നും പ്രതിഫലമായി പറ്റിയത്. ദേശീയ ഗെയിംസ് പരിപാടികളുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്ന രാജീവ് കുമാര്‍ തന്റെ സിനിമയുടെ പ്രമോഷനുവേണ്ടി ദേശീയ ഗെയിംസിനെ ഉപയോഗിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്രയും തുക പ്രതിഫലമായി പറ്റിയതും ചോദ്യം ചെയ്യപ്പെട്ടു.

    രാജീവ് കുമാര്‍ തന്നെയാണ് മോഹന്‍ലാലിന്റെ ലാലിസം പരിപാടി ദേശീയ ഗെയിംസിലേക്ക് കൊണ്ടുവന്നതെന്നും ആരോപണമുണ്ടായിരുന്നു. 1.63 കോടി രൂപ പ്രതിഫലത്തിലാണ് നിലവാരം കുറഞ്ഞ സംഗീത പരിപാടി ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിക്കപ്പെട്ടത്. പ്രതിഷേധം ഉയര്‍ന്നതോടെ മോഹന്‍ലാല്‍ പ്രതിഫലം തിരിച്ചു നല്‍കി വിവാദ അവസാനിപ്പിക്കുകയായിരുന്നു.

    English summary
    I am not doing Kunjali Marakkar says TK Rajeev Kumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X