എന്റെ അടുത്ത ചിത്രം മഞ്ജുവിനൊപ്പമല്ല: ഗീതു
പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ തിരിച്ചുകിട്ടി. 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെയുള്ള മഞ്ജു വാര്യയരുടെ തിരിച്ചു വരവ് ഇപ്പോഴും ആരാധകര്‍ ആഘോഷിക്കുകയാണെന്നതിന്റെ തെളിവാണ് ചിത്രം ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്നത്. ഇനി മഞ്ജു ഏതൊക്കെ സിനിമയിലാണ് അഭിനയിക്കുന്നത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.
മഞ്ജു തിരിച്ചവരവ് അറിയിച്ചതുമുതല്‍ പടരുന്നതാണ് ഇനി അഭിനയിക്കുന്ന ചിത്രങ്ങളെ കുറിച്ച്. പക്ഷെ എല്ലാം വാര്‍ത്തകള്‍ മാത്രമായിരുന്നു. ഒരു സിനിമ ഹിറ്റായതിന് ശേഷം വീണ്ടും വന്നു മഞ്ജു അടുത്തതായി ചെയ്യുന്ന സിനിമകളെ കുറിച്ചുള്ള വാര്‍ത്ത. ഒടുവില്‍ വന്നതായിരുന്നു ഗീതു മോഹന്‍ദാസിന്റെ അടുത്ത ചിത്രത്തില്‍ നായിക മഞ്ജു വാര്യരാണെന്ന്. അതും ഹിന്ദിയില്‍.

മഞ്ജുവും ഗീതുവും അടുത്ത കൂട്ടുകാരായതുകൊണ്ടും നേരത്തെ ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്നതുകൊണ്ടും ആരാധകര്‍ അതങ്ങ് വിശ്വസിച്ചു. മാത്രമല്ല താന്‍ അടുത്ത ചിത്രത്തിന്റെ തിരക്കഥയെഴുത്തിലാണെന്ന് അടുത്തിടെ ഗീതു പറഞ്ഞിരുന്നു. ഇതെല്ലാം കേള്‍വിക്കാര്‍ ചേര്‍ത്തുവച്ചു. ഗീതു തിരക്കഥയെഴുതുന്ന അടുത്ത ചിത്രത്തില്‍ മഞ്ജു നായിക. എന്നാല്‍ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് ഗീതു തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
താന്‍ ഒരു സിനിമയുടെ പണിപ്പുരയിലാണെന്നും എന്നാല്‍ അതിലെ നായിക മഞ്ജു വാര്യരല്ലെന്നും ഗീതു വ്യക്തമാക്കി. അഭിനയത്തില്‍ കഴിവു തെളിയിച്ച ഗീതു സംവിധായ രംഗത്തും ഇപ്പോള്‍ തിളങ്ങി നില്‍ക്കുകയാണ്. 'ലയേഴ്‌സ് ഓഫ് ഡെയ്‌സ്' എന്ന ചിത്രത്തിലൂടെ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. മഞ്ജു അടുത്തതായി ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നതെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications