»   » വിവാഹനിശ്ചയം കഴിഞ്ഞില്ലെന്ന് തൃഷ

വിവാഹനിശ്ചയം കഴിഞ്ഞില്ലെന്ന് തൃഷ

Posted By:
Subscribe to Filmibeat Malayalam

ഗോസിപ്പുകളെക്കൊണ്ട് വലയുകയാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം തൃഷ കൃഷ്ണന്‍. തൃഷയും തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുപതിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന ഗോസിപ്പാണ് ഇതില്‍ ഏറ്റവും പുതിയത്. വിവാഹനിശ്ചയ വാര്‍ത്ത കേട്ട് ആദ്യം ഞെട്ടിയത് തൃഷ തന്നെയാണെന്നാണ് മറ്റൊരു തമാശ.

ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് തൃഷയും റാണയും വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങള്‍ ഈയിടെയാണ് പ്രചരിച്ചത്. ഒരു കുടുംബ ചടങ്ങില്‍ ഇവരൊന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ എങ്ങനെയോ പുറത്തുപോയിരുന്നു ഇതാണ് അഭ്യൂങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് കരുതപ്പെടുന്നു. ചടങ്ങില്‍ വച്ച് റാണ ഒരു പഌറ്റിനം മോതിരം തൃഷയ്ക്ക് സമ്മാനിച്ചുവെന്ന് വരെ പരദൂഷണക്കാര്‍ കണ്ടുപിടിച്ചിരുന്നു.

എന്നാലിതെല്ലാം അടിസ്ഥാനരഹിതമാണെന്ന് നടി പറയുന്നു. ഞാനും റാണയും സുഹൃത്തുക്കള്‍ മാത്രമാണ്. ഗോസിപ്പുകാര്‍ പറയുന്നതു പോലെ ഞങ്ങളുടെ വിവാഹനിശ്ചയമൊന്നും നടന്നിട്ടില്ല. മൂന്ന് തമിഴ് സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുന്ന താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും തൃഷ ആണയിടുന്നു.

എന്നാലിതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കോളിവുഡിലെ പരദൂഷണക്കാര്‍ തയാറായിട്ടില്ല. ഇതിനായി ഇവര്‍ ഒട്ടേറെ ന്യായങ്ങളും നിരത്തുന്നുണ്ട്. തന്റെ ജീവിതത്തില്‍ ഒരു 'പ്രത്യേക വ്യക്തി' ഉണ്ടെന്ന് തൃഷ അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് റാണയാണോയെന്ന ചോദ്യത്തിന് തൃഷയുടെ മറുപടി ഇങ്ങനെയായിരുന്നു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. 10 വര്‍ഷമായി റാണ എന്റെ കുടുംബ സുഹൃത്താണ്. ഞങ്ങള്‍ക്കിടയില്‍ അത്തരമൊരു ബന്ധമില്ല.. ഈ മറുപടിയില്‍ തന്നെ തങ്ങളുടെ ചോദ്യത്തിനുത്തരമുണ്ടെന്നാണ് പാപ്പരാസികള്‍ പറയുന്നത്. പത്തു വര്‍ഷമായി കുടുംബ സുഹൃത്താണെങ്കില്‍ റാണയ്ക്ക് തൃഷയുടെ മനസ്സിലിടം കണ്ടെത്താന്‍ ഈ സമയം തന്നെ ധാരാളമാണെന്ന് അവര്‍ വിശദീകരിയ്ക്കുന്നു.

English summary
Rumour mills had it that Trisha and Rana had got engaged in a private ceremony and some pictures of their family get together had also got leaked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam