»   » ഭര്‍ത്താവാകാന്‍ പറ്റിയ ആളെ കണ്ടെത്തിയില്ല;പ്രിയങ്ക

ഭര്‍ത്താവാകാന്‍ പറ്റിയ ആളെ കണ്ടെത്തിയില്ല;പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam

ഷാഹിദ് കപൂറിനും റണ്‍ബീര്‍ കപൂറിനുമൊപ്പമെല്ലാം പ്രിയങ്ക ചോപ്രയുടെ പേര് കൂട്ടിവായിക്കപ്പെട്ടു. എന്നാല്‍ അതെല്ലാം ഗോസിപ്പുകോളങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. കാര്യത്തിലേക്ക് കടക്കുമ്പോള്‍ ഒരു ചോദ്യം. വയസ്സ് 31 ആയി. ഒരു വിവാഹം കഴിക്കാന്‍ ഈ വയസ്സ് ധാരളം. പോരാത്തതിന് കഴിഞ്ഞ ദിവസം ഇളയ സഹോദരന്റെ വിവാഹ നിശ്ചയവും കഴിഞ്ഞു. അപ്പോഴാണ് ഈ ചോദ്യം. പ്രിയങ്കയ്ക്ക് എന്ന്?

ആരാധകരും മാധ്യമങ്ങളും ചോദ്യങ്ങളുമായി പോകുന്നതിനു മുമ്പെ പ്രിയങ്ക പറഞ്ഞു. നിങ്ങള്‍ ചോദിക്കാന്‍ പോകുന്നത് എന്റെ വിവാഹക്കാര്യമാണെന്ന് എനിക്കറിയാം. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കണം. എന്റെ അഭിരുചിക്ക് പറ്റിയ ഒരു ചെറുക്കനെ ഇതുവരെ കണ്ടത്തിയിട്ടില്ല. ഉടന്‍ വിവാഹിതയാകണമെന്ന് വീട്ടുകാരില്‍ നിന്ന് സമ്മര്‍ദ്ദവുമില്ല. പ്രിയിങ്ക തന്റെ പക്ഷം പറഞ്ഞു.

 Priyanka Chopra

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സഹോദരന്‍ സിദ്ദാര്‍ത്ഥ് ചോപ്ര പ്രിയമത കനിക മാതുറിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. എല്ലാം സഹോദരന്റെ തീരുമാനമായിരുന്നെന്നും തങ്ങള്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്കയ്ക്ക് മുന്നെ പലരും ഇത്തരത്തിലുള്ള പ്രസ്തവനകള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രായം കുറച്ചങ്ങ് ചെല്ലുമ്പോള്‍ ഏതെങ്കിലും ഒരു കുടുംബസ്തനെ കെട്ടി സെറ്റില്‍ഡാകും. എന്തായാലും പ്രിയങ്കയുടെ പാത ഏതാണെന്ന് കാത്തിരുന്ന് കണ്ടുതന്നെ അറിയാം.

English summary
Actress Priyanka Chopra says she has not found the 'special one' yet, with whom she would like to get married.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam