ഞാനാരെയും പ്രണയിക്കുന്നില്ല: അന്‍സിബ
ദൃശ്യം എന്ന ചിത്രം ഹിറ്റായപ്പോള്‍ തന്നെ അന്‍സബ എന്ന നടി വിവാദത്തിലാകുകയും ചെയ്തരുന്നു. ദൃശ്യത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടയില്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം തന്റെ ആദ്യമലയാള ചിത്രമാണെന്ന് പറഞ്ഞതായിരുന്നു വിവാദത്തിന് കാരണം. ഡുണ്ട എന്ന ഇനിയും റിലീസാകാത്ത ചിത്രമാണ് അന്‍സിബ മലയാളത്തില്‍ ആദ്യം ആഭിനയച്ചതെന്ന് വിമര്‍ശനമുന്നയിക്കുന്നവര്‍ പറയുന്നു.
ഗുണ്ട താന്‍ ആദ്യം കരാറൊപ്പിട്ട ചിത്രമാണ്, പക്ഷെ ദൃശ്യമാണ് ആദ്യം റീസ് ചെയ്ത ചിത്രമെന്ന് അന്‍സിബ വിശദീകരണം നല്‍കിയപ്പോള്‍ വിമര്‍ശകര്‍ ഒരുപൊടിക്കടങ്ങി. ഇനി സ്വാഭാവികമായും ഉയരാനുള്ള ഗോസിപ്പ് പ്രണയമാണ്. എന്നാല്‍ അതിന് അന്‍സിബ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുകയാണ് ഇപ്പോള്‍. ഞാന്‍ ആരെയും പ്രണയിക്കുന്നില്ല. വിവാഹവും ഇപ്പോഴുണ്ടാകില്ല. വിവാഹം കഴിക്കുമ്പോള്‍ എല്ലാവരെയും അറിയിക്കും- അന്‍സിബ വ്യക്തമാക്കി.

കഥാപാത്രങ്ങള്‍ ചെറുതാണോ വലുതാണോ എന്നത് തനിക്ക് പ്രശ്‌നമില്ലെന്നും അന്‍സി ഒരു അഭിമുഖത്തിനിടെയാണ് പറഞ്ഞത്. നല്ല കഥാപാത്രങ്ങളേ ചെയ്യൂ. അതിന് വേണ്ടി എത്രവേണമെങ്കിലും കാത്തു നില്‍ക്കും. കഥാപാത്രത്തിന് വേണ്ടി ഒരു പരിധിവരെ ഗ്ലാമര്‍ ചെയ്യാമെങ്കിലും പരിധി വിടില്ലെന്ന് അന്‍സിബ പറയുന്നു (ഇങ്ങനെ പറഞ്ഞ പല താരങ്ങളെയും ഞങ്ങള്‍ക്കറിയാം എന്നൊന്ന് ഓര്‍മിപ്പിക്കുന്നു).
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അന്‍സിബയുടെ തുടക്കം. പിന്നീട് തമിഴിലേക്ക് ചേക്കേറി. നായികാ പ്രാധാന്യമുള്ള ഒത്തിരി വേഷങ്ങള്‍ തമിഴില്‍ ചെയ്തതിന് ശേഷമാണ് മലയാളത്തിലേക്കെത്തുന്നത്. ഗുണ്ട എന്ന ചിത്രമായിരുന്നു ആദ്യം കരാറൊപ്പിട്ടത്. അതിന്റെ ചിത്രീകരണത്തിനിടെ ജിത്തു ജോസഫിന്റെ ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായി. ദൃശ്യം ക്ലിക്കായി.


Click it and Unblock the Notifications