»   » ആര്യയ്ക്ക് നയന്‍സിനോട് പ്രണയമില്ല

ആര്യയ്ക്ക് നയന്‍സിനോട് പ്രണയമില്ല

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളുടെ കൂടെപിറപ്പായ ചില നടിമാരുണ്ട്. ആ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് നയന്‍ താര. മനസിനക്കരെ എന്ന ചിത്രത്തിലൂടെ ഒരു ഗ്രാമീണപെണ്ണായി എത്തിയ നയന്‍ പെട്ടന്ന് ഗ്ലാമര്‍ വേഷങ്ങളിലേക്ക് തിരിഞ്ഞതായിരുന്നു തുടക്കം. പിന്നെ പല നായകന്മാര്‍ക്കൊപ്പം നയന്‍താരയെന്ന് ചേര്‍ത്ത് ഗോസിപ്പുകളുമിറങ്ങി. അതിലൊരു ഗോസിപ്പ് സത്യമാവുകയും ചെയ്തു. അതായിരുന്നു പ്രഭുദേവ-നയന്‍സ്.

ആ ബന്ധം തുടങ്ങുന്നതിന് മുമ്പേ അറ്റുപോയപ്പോള്‍ ഉടനെ വന്നു അടുത്ത പേര്. ഇപ്രാവശ്യം ആര്യയുടെ പേരാണ് നയന്‍സുമായി കൂട്ടിവായിച്ചത്. ബോസ് എന്‍കിറ ബാലകൃഷ്ണന്‍ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിച്ചപ്പോഴാണ് ഗോസിപ്പിന് തുടക്കമായത്. പോരാത്തതിന് നയന്‍താരയെ തനിക്ക് ഇഷ്ടമാണെന്ന് ഒരു അഭിമുഖത്തില്‍ ആര്യ പറഞ്ഞതോടെ ആ ഗോസിപ്പിന് വേണ്ട ചേരവകളും ചേര്‍ത്ത് വാര്‍ത്തയായി.

Nayanthara and Arya

എന്നാല്‍ ഇരുവരും വീണ്ടും ഒന്നിച്ചഭിനയിച്ച രാജരാണി എന്ന ചിത്രം കഴിഞ്ഞ ദിവസം റിലീസ് ആയതോടെ സത്യാവസ്ഥയുമായി ആര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നയന്‍ താരയുമായി തനിക്ക് പ്രണയമില്ലെന്നും തനിക്ക് അനിയോജ്യയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ കണ്ടു പിടിക്കുമെന്നും ആര്യ വക്തമാക്കികഴിഞ്ഞു.

രാജ റാണി എന്ന ചിത്രത്തില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്മാരായാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ആവശ്യത്തിനായി ഉണ്ടാക്കിയ വിവാഹക്ഷണപ്പത്രമാണ് നേരത്തെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കിയത്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് പോയിരുന്ന് കാണാവുന്ന ചിത്രമാണ് രാജ റാണിയെന്നും തമിഴ് സംസ്‌കാരത്തിന് വിരുദ്ധമായി ഒന്നും തന്നെ ചിത്രത്തിലില്ലെന്നും ആര്യ പറഞ്ഞു.

English summary
There are continuous rumors that Arya and Nayanthara are romancing. Both of them paired in the film Raja Rani. This film was released last week. When asked Arya about these rumours, Arya said, “I am not in love with Nayanthara'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam