പ്രണയത്തിലകപ്പെടാന്‍ താത്പര്യമില്ല: സനുഷ
ഗോസിപ്പ് പറഞ്ഞു പരത്താന്‍ അങ്ങനെ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. എന്തൊങ്കിലുമൊക്കെ ഒരു തുമ്പുകിട്ടിയാല്‍ മതി. അടുത്തിടെ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചും കേട്ടു ഇത്തരത്തിലൊരു വാര്‍ത്ത. സനുഷ ഒരു സഹ സംവിധായകനുമായി പ്രണയത്തിലാണെന്ന്.
പക്ഷെ സനുഷയോട് ചോദിച്ചപ്പോള്‍ അങ്ങനെ ഒന്ന് ഞാന്‍ കേട്ടില്ലല്ലോ എന്നായിരുന്നു പ്രതികരണം. അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നു പോലുമില്ല. എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്. ആദ്യം അതെല്ലാം പൂര്‍ത്തീകരിക്കണം. പിന്നെ പഠിക്കണം. ഇതിനിടയില്‍ പ്രണയത്തിലകപ്പെടാനൊന്നും താത്പര്യമില്ല- സനുഷ വിശദീകരിച്ചു.

പക്ഷെ സഹപ്രവര്‍ത്തകനുമായുള്ള പ്രണയവാര്‍ത്തകളെ കുറിച്ചു വീണ്ടും ചോദിച്ചപ്പോള്‍ നടി കാര്യം വ്യക്തമാക്കി. ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചുള്ള സംവിധായകന്‍ രാജേഷ് പിള്ളയുടെ തമാശ മാത്രമായിരുന്നത്രെ ഈ പ്രണയകഥ. തനിക്കു മാത്രമല്ല സെറ്റിലെ എല്ലാവര്‍ക്കും രാജേഷേട്ടന്‍ കാമുകി കാമുകന്മാരെ ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി പറയുന്നു. ഓരോരുത്തരെ പരിചയപ്പെടുത്തുന്നതുതന്നെ ഇയാളെ അറിയില്ലേ, മറ്റെയാളുടെ കാമുകിയാണ് എന്ന് പറഞ്ഞിട്ടാണത്രെ.
എല്ലാം ഒരു തമാശമാത്രമാണെന്നും പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ഇപ്പോഴൊന്നും ചിന്തിക്കുന്നിന്നേയില്ലെന്നും സനുഷ പറഞ്ഞു. നേരത്തെ ഭാവനയുടെയും അനൂപ് മേനോന്റെയും പ്രണയ ഗോസിപ്പുകള്‍ വന്നതിനും പിന്നില്‍ അനൂപ് മേനോന്‍ തന്നെയായിരുന്നു. മുംബൈയിലെ ഷൂട്ടിങ് നടക്കുമ്പോള്‍ ഒരു മലയാളിയോട് അനൂപ് പറഞ്ഞു തങ്ങള്‍ പ്രണയിച്ചു ഒളിച്ചോടി വന്നതാണെന്ന്. അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും വാര്‍ത്തയാക്കുകയും ചെയ്തു.
വാല്‍ഷ്ണം: ഓരോരുത്തര്‍ തങ്ങളുടെ അവസരത്തിനും സിനിമയുടെ പ്രചാരണത്തിനും വേണ്ടി ഓരോ കഥ മെനയും. മറ്റൊരാള്‍ അത് ഏറ്റു പറയുമ്പോള്‍, ആര് പറഞ്ഞു പരത്തി ഈ നട്ടാല്‍ മുളക്കാത്ത നുണയെന്ന് കേള്‍വിക്കാരെ ശശിയാക്കുന്ന ഒരു ചോദ്യവും.


Click it and Unblock the Notifications