»   » 'പ്രണയമില്ല, ഉണ്ണിയുടെ ഭാര്യ എന്ന നിലയില്‍ വരുന്ന കുട്ടിയ്ക്ക് പൊരുത്തപ്പെടാന്‍ പറ്റില്ല'

'പ്രണയമില്ല, ഉണ്ണിയുടെ ഭാര്യ എന്ന നിലയില്‍ വരുന്ന കുട്ടിയ്ക്ക് പൊരുത്തപ്പെടാന്‍ പറ്റില്ല'

Written By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവ നടന്മാരൊക്കെ വിവാഹിതരായി. ഉണ്ണി മുകുന്ദന്‍ മാത്രം ഇപ്പോഴും സിനിമാ തിരക്കുമായി നടക്കുകയാണ്. വീട്ടുകാരും കാര്യമായി വിവാഹത്തെ കുറിച്ച് പറയാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ വിവാഹ സങ്കല്‍പങ്ങളെ കുറിച്ച് അടുത്തിടെ ഒരു അഭമുഖത്തില്‍ സംസാരിക്കവെ ഉണ്ണി പറഞ്ഞു.

ഇപ്പോള്‍ 28 വയസ്സായി. 29 വയസ്സുപോലെയല്ല 30 വയസ്സെന്ന് അച്ഛന്‍ പറയാന്‍ തുടങ്ങിയത്രെ. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന വിവാഹത്തോടാണ് താത്പര്യമെന്നും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നും ഉണ്ണി പറയുന്നു.

 unni-mukundan

21 വയസ്സിലൊക്കെ പ്രണയിച്ച് വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം. 26 വയസ്സൊക്കെ ആയപ്പോള്‍ ഇനി അത് നടപ്പില്ല എന്ന് തോന്നി. 28 വയസ്സായപ്പോഴേക്കും വീട്ടുകാര്‍ കണ്ടത്തട്ടെ എന്ന നിലയിലെത്തി.

എന്റെ വീട്ടില്‍ ഒരു നടനാണെന്ന രീതിയൊന്നുമില്ല. സാധാരണ ജീവിതമാണ് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഉണ്ണി മുകുന്ദന്റെ ഭാര്യ എന്ന നിലയില്‍ വരുന്ന പെണ്‍കുട്ടിയ്ക്ക് പൊരുത്തപ്പെടാന്‍ പ്രയാസമാവും.

പിന്നെ വ്യക്തപരമായി എന്റെ ദോഷങ്ങള്‍ വീട്ടുകാര്‍ക്ക് നന്നായി അറിയാം. പെട്ടന്ന് ദേഷ്യം വരുന്ന ആളാണ് ഞാന്‍. നമ്മുടെ തനി നിറം അറിയാവുന്ന വീട്ടുകാര്‍ അതിന് പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിതരും

English summary
I am not interested to love marriage says Unni Mukundan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam