»   » അഭിനയ കലയുള്ള ആളല്ല ഞാന്‍, തുടക്ക കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് മമ്മൂട്ടി

അഭിനയ കലയുള്ള ആളല്ല ഞാന്‍, തുടക്ക കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന് സിനിമയില്‍ അവസരങ്ങള്‍ കിട്ടിയതും ഇപ്പോള്‍ കിട്ടിക്കൊണ്ടിരിയ്ക്കുന്നതും മമ്മൂട്ടിയുടെ മകന്‍ ആണെന്ന ലേബല്‍ ഉള്ളതിനാലാണെന്ന് വിമര്‍ശിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ മമ്മൂട്ടി സിനിമയില്‍ എത്തിയത് കഷ്ടപ്പാടുകള്‍ സഹിച്ചും, അവസരങ്ങള്‍ ചോദിച്ച് നടന്നുമൊക്കെ തന്നെയാണെന്നതിന് ഒരു എതിരഭിപ്രായവും ഉണ്ടാകില്ല.

വീട്ടില്‍ ഞാന്‍ എന്റെ കുട്ടികള്‍ക്ക് അച്ഛനും എന്റെ ഭാര്യയ്ക്ക് കാമുകനും ഭര്‍ത്താവുമാണ്; മമ്മൂട്ടി

മിമിക്രിയിലൂടെയാണ് മമ്മൂട്ടി സിനിമാ ലോകത്ത് എത്തിയത്. പ്രതിസന്ധികള്‍ ഒരുപാട് നേരിട്ടിട്ടു തന്നെയാണ് മലയാളത്തിലെ മെഗാസ്റ്റാറായി വളര്‍ന്നതും. പരിമിഥികളില്‍ നിന്നാണ് പാഠങ്ങള്‍ പഠിച്ചത് എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മമ്മൂട്ടി പറയുകയുണ്ടായി. ഞാനൊരു നാച്വറല്‍ ആക്ടറല്ല, ട്രെയിന്‍ഡ് ആക്ടറല്ല.. അഭിനയിച്ച് അഭിനയിച്ച് പഠിയ്ക്കുകയായിരുന്നു എന്ന് മമ്മൂട്ടി പറഞ്ഞു.

സ്വാധീനിച്ചത് എന്താണ്?

സിനിമയും നാടകങ്ങളുമൊക്കെയായിരുന്നു തുടക്കകാലത്ത് സിനിമയിലേക്ക് സ്വാധീനിച്ചത്. ഇന്നത്തെ പോലെ അന്ന് ധാരാളം സിനിമകള്‍ കാണാനുള്ള അവസരം ഇല്ലായിരുന്നു. ടെലിവിഷനും ഇന്റര്‍നെറ്റുമൊന്നുമില്ല. ഇംഗ്ലീസ് സിനിമകളൊക്കെ തിയേറ്ററില്‍ പോയി കണ്ടു. അന്നുള്ള ഹിന്ദി, തമിഴ്, ഇംഗ്ലീഷ് നടന്മാരൊക്കെയാണ് സ്വാധീനം ചെലുത്തിയത്.

ഞാനൊരു ആഗ്രഹ നടന്‍

എന്നെ സംബന്ധിച്ച് ഞാനൊരു ആഗ്രഹ നടനാണ്. ഞാനങ്ങനെ നൈസര്‍ഗ്ഗികമായ അഭിനയ കലയുള്ള ഒരാളല്ല. എന്തെങ്കിലും നന്നായിട്ടുണ്ടെങ്കില്‍ അത് ഞാനെന്റെ പരിശ്രമത്തിലൂടെ നേടിയതാണ്. ഞാന്‍ തന്നെ എന്നെ പരീക്ഷിച്ച് പരീക്ഷിച്ച് നന്നാക്കിയതാണ്. നാച്വറലായ കഴിവ് എനിക്കില്ല. അഭിനയിക്കാനുള്ള ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവസരങ്ങളില്ല

നാടകം കളിക്കുമായിരുന്നു, മിമിക്രി കാണിയ്ക്കുമായിരുന്നു.. പക്ഷെ അതൊന്നും പ്രകടിപ്പിയ്ക്കാനുള്ള അവസരം ആദ്യ കാലങ്ങളില്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കാലത്തിന്റേതായ സാങ്കേതിക മാറ്റങ്ങള്‍ വന്നു. നാടകവും ടിവിയുമൊക്കെ കടന്ന് ഡിജിറ്റല്‍ യുഗം വന്നു. സ്വന്തമായി സിനിമയുണ്ടാക്കി യൂട്യൂബ് റിലീസ് വരെ നടത്താം എന്നായി.

മത്സരങ്ങളുണ്ടായിരുന്നില്ല

ഞങ്ങളുടെ കാലത്ത് മത്സരങ്ങളുണ്ടായിരുന്നില്ല. മത്സരിക്കാന്‍ ആളുകള്‍ ഇല്ലാത്തത് കൊണ്ടല്ല. നമ്മള്‍ക്കൊപ്പമോ മുകളിലോ നില്‍ക്കുന്ന കലാകാരന്മാര്‍ ഒരുപാടുണ്ടാവും. പക്ഷെ കഴിവുള്ളവര്‍ക്കെല്ലാം അവസരം കിട്ടിയിരുന്നില്ല. ഇന്ന് അവസരങ്ങള്‍ ഒരുപാടുണ്ട്. ഇനിയുള്ള തലമുറയ്ക്ക് ഇതിലും നല്ല അവസരങ്ങള്‍ ലഭിയ്ക്കും- മമ്മൂട്ടി പറഞ്ഞു

English summary
I am not a natural actor says Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam