മലയാളികളോട് നിക്കിയ്ക്ക് ഒരു കാര്യം പറയാനുണ്ട്

By Aswathi

മലയാളത്തിന്റെ ഭാഗ്യ നായികയാണ് നിക്കി ഗല്‍റാനി. തമിഴിലും കന്നടയിലുമായി ഓരോ ചിത്രങ്ങള്‍ വീതം ചെയ്തിരുന്നെങ്കിലും ആദ്യ റിലീസ് ചെയ്ത് മലയാളത്തിലഭിനയിച്ച 1983 ആണ്. തുടക്കം മലയാളത്തിലാണെന്ന് പറയാനാണ് നിക്കിയ്ക്കും ഇഷ്ടം.

പക്ഷെ നിക്കിയ്ക്ക് മലയാളി പ്രേക്ഷകരോട് ഒരു കാര്യം പറയാനുണ്ട്. മറ്റൊന്നുമല്ല, തന്റെ പേര് തെറ്റിച്ച് വിളിക്കല്ലേ എന്ന്. നിക്കി ഗല്‍റാണി എന്നാണ് എന്റെ പേര്. പക്ഷെ മലയാളികള്‍ വിളിയ്ക്കുന്നത് നിക്കി ഗില്‍റാണി എന്നാണ്. ഗല്‍ എങ്ങിനെ ഗില്‍ ആയെന്ന് അറിയില്ലെന്ന് നിക്കി പറയുന്നു.

nikki-galrani

1983 എന്ന മലയാള സിനിമയിലൂടെയാണ് കര്‍നാടകക്കാരിയായ നിക്കി ഗില്‍റാനി ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ട നിക്കിയ്ക്ക് ഇവിടെ മികച്ച സ്വീകരണമാണ് ലഭിച്ചിരിയ്ക്കുന്നത്.

ദിലീപിനൊപ്പം ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിക്കി പൂര്‍ത്തിയാക്കി. വിനീത് ശ്രീനിവാസനൊപ്പം ഒരു സെക്കന്റ് ക്ലാസ് യാത്ര, സുരേഷ് ഗോപിയ്‌ക്കൊപ്പം രുദ്രസിംഹാസനം എന്നീ ചിത്രങ്ങളാണ് നിക്കിയിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X