ഞാന്‍ കഠിന ഡയറ്റ് എടുത്തിട്ടില്ല: ലക്ഷ്മി റായ്
തെന്നിന്ത്യന്‍ താരം ലക്ഷ്മി റായിയുടെ പുത്തന്‍ ലുക്ക് ഇപ്പോള്‍ എല്ലായിടത്തും തരംഗമാണ്. ശരീരഭാരം നന്നേ കുറഞ്ഞിരിക്കുന്ന ലക്ഷ്മി മുമ്പത്തേതിലും സുന്ദരിയായിട്ടുണ്ടെന്നകാര്യത്തില്‍ സംശയമില്ല.
ലക്ഷ്മി ഏതോ കഠിന ഡയറ്റിലായിരുന്നുവെന്നും അങ്ങനെയാണ് ഇപ്പോഴത്തെ സ്ലിം ശരീരം സ്വന്തമാക്കിയിരിക്കുന്നതെന്നുമെല്ലാമാണ് പലരും പറയുന്നത്. എന്നാല്‍ ലക്ഷ്മി പറയുന്നത്, മെലിയാനായി താന്‍ കഠിന ഡയറ്റൊന്നും പിന്തുടര്‍ന്നിട്ടില്ലെന്നാണ്.

ഞാന്‍ കഠിനമായ ഡയറ്റൊന്നും എടുത്തിട്ടില്ല. പതിവായി കഴിയ്ക്കാറുള്ള ജങ്ക് ഫുഡുകളെല്ലാം ഒഴിവാക്കി. മുമ്പ് എനിയ്ക്ക് ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. അതില്‍ ഞാന്‍ മാറ്റം വരുത്തി. ഭക്ഷണം നിയന്ത്രിച്ചു, അതാണ് എന്നെ മെലിയാന്‍ സഹായിച്ചത്- ലക്ഷ്മി പറയുന്നു.
ശരീരം മെലിഞ്ഞപ്പോള്‍ നല്ല സുഖം തോന്നുന്നുവെന്നും താന്‍ കൂടുതല്‍ സ്മാര്‍ട്ടായപോലെയാണ് ഫീല്‍ ചെയ്യുന്നതെന്നും ലക്ഷ്മി പറയുന്നു. എന്തായാലും പുത്തന്‍ ലുക്ക് പലതരം ഫോട്ടോകളെടുത്ത ്‌ലക്ഷ്മി നന്നായി ആസ്വദിയ്ക്കുന്നുണ്ട്, ഒപ്പം ആരാധകരും.


Click it and Unblock the Notifications











