twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യാജ പ്രൊഫൈലിനെതിരെ തുറന്നടിച്ച് ഭാവന! താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്ന് നടി

    By Prashant V R
    |

    സൈബര്‍ ആക്രമണവും വ്യാജ പൊഫ്രൈലുകളും കൂടി വരുന്ന കാലമാണിത്. സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും പേരുകളിലെല്ലാം തന്നെ ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമാണ്. പലരും ഇതിനെതിരെ രംഗത്ത് വരാറുണ്ടെങ്കിലും പഴയത് പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടുത്തിടെ നടിമാരായ ശോഭന, സ്വാതി റെഡ്ഡി, സ്വാസിക തുടങ്ങിയവരെല്ലാം തങ്ങളുടെ പേരിലുളള വ്യാജ പ്രൊഫൈലുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

    ഇപ്പോഴിതാ നടി ഭാവനയും തന്റെ പേരിലുളള വ്യാജ അക്കൗണ്ടിനെതിരെ എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഭാവന ഇക്കാര്യം അറിയിച്ചത്. വിവാഹ ശേഷം മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നു താരം. കന്നഡത്തിന്റെ മരുമകളായ താരം ബാംഗ്ലൂരുവിലാണ് സ്ഥിര താമസമാക്കിയിരുന്നത്.

    മലയാളം വിട്ടെങ്കിലും

    മലയാളം വിട്ടെങ്കിലും കന്നഡ സിനിമകളില്‍ സജീവമായിരുന്നു ഭാവന. സാന്‍ഡല്‍വുഡിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ആദം ജോണിലാണ് ഭാവന എറ്റവുമൊടുവിലായി അഭിനയിച്ചത്. നവീനുമായുളള വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഭാവന ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്

    ഭാവനയുടെ മലയാളത്തിലേക്കുളള

    ഭാവനയുടെ മലയാളത്തിലേക്കുളള തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കുടുംബ വിശേഷങ്ങള്‍ക്കൊപ്പം ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് ഭാവന കൂടുതല്‍ ആക്ടീവാകാറുളളത്. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലിനെതിരെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു ഭാവന തുറന്നടിച്ചത്.

    താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്നും

    താന്‍ ഫേസ്ബുക്കില്‍ ഇല്ലെന്നും ഈ പേജ് ഫേക്ക് ആണെന്നുമാണ് നടി കുറിച്ചത്. എല്ലാവരും ഈ ലിങ്കില്‍ കയറി റിപ്പോര്‍ട്ട് അടിക്കണമെന്നും ആരാധകരോട് ഭാവന അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ പേര്‍ റിപ്പോര്‍ട്ട് അടിച്ചാല്‍ മാത്രമേ ആ പേജ് ബ്ലോക്ക് ചെയ്യപ്പെടുകയുളളു, അതേസമയം ലോക് ഡൗണ്‍ കാലത്താണ് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലുകള്‍ വീണ്ടും കൂടിയിരിക്കുന്നത്. നേരത്തെ നിരവധി താരങ്ങള്‍ ഇത്തരം പേജുകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.

    തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ

    തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട നായികമാരില്‍ ഒരാളാണ് ഭാവന. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ഭാവന സിനിമകളില്‍ അഭിനയിച്ചിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഭാവന. കന്നഡത്തില്‍ തിരക്കുളള താരം ഇടയ്ക്കിടെ കേരളത്തിലേക്കും എത്താറുണ്ട്.

    2018 ജനുവരി 22നായിരുന്നു

    2018 ജനുവരി 22നായിരുന്നു ഭാവനയും നവീനും തമ്മിലുളള വിവാഹം നടന്നത്. ഭാവനയുടെ വിവാഹം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് ആഘോഷമാക്കി മാറ്റിയിരുന്നു. വിവാഹ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമുളള ചിത്രങ്ങളും ഭാവന പങ്കുവെച്ചിരുന്നു. നടിയുടെ മിക്ക ഫോട്ടോ ഷൂട്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെ ടെലിവിഷന്‍ ഷോകളിലും നടി പങ്കെടുത്തിരുന്നു.

    കന്നഡത്തില്‍ 96ന്റെ

    കന്നഡത്തില്‍ 96ന്റെ റീമേക്കായ 99യില്‍ കഴിഞ്ഞ വര്‍ഷം ഭാവന അഭിനയിച്ചിരുന്നു. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷായിരുന്നു ചിത്രത്തിലെ നായകന്‍. കൂടാതെ ശിവരാജ് കുമാറിന്റെ നായികയായി തഗരു എന്ന ചിത്രത്തിലും നടി അഭിനയിച്ചു. 99ന് പിന്നാലെ മൂന്ന് സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇന്‍സ്പെക്ടര്‍ വിക്രം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയവയാണ് ഭാവനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍.

    Read more about: bhavana
    English summary
    I Am Not On Facebook, Says Actress Bhavana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X