മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മയാകാന്‍ എന്നെ കിട്ടില്ല!
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അമ്മ വേഷം ചെയ്യാന്‍ തന്നെ കിട്ടില്ലെന്ന് ടെലിവിഷന്‍ സീരിയല്‍ താരം ശ്രീലക്ഷ്മി. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ പ്രജിത്ത് സംവിധാനം ചെയ്യുന്ന ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കുന്നതിന്റെ വിശേഷം പറയുന്നതിനിടെയാണ് ശ്രീലക്ഷ്മി ഇക്കാര്യം തുറന്നടിച്ചത്.
അത്തരത്തില്‍ തന്നെ മമ്മൂട്ടിയുടേയോ മോഹന്‍ലാലിന്റെയോ അമ്മയായി മാറ്റാം എന്ന വ്യാമോഹം ഉണ്ടെങ്കില്‍ അത് മനസ്സില്‍ വച്ചാല്‍ മതിയെന്നും ശ്രീലക്ഷ്മി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂതക്കണ്ണാടി എന്ന ചിത്രത്തില്‍ കൗമാരക്കാരിയുടെ അമ്മ വേഷം ചെയ്തതിന് ശേഷം ശ്രീലക്ഷ്മി അഭിനയിക്കുന്ന സിനിമയാണ് ഒരു വടക്കന്‍ സെല്‍ഫി.

അതേ സമയം നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നും താരം പറയുന്നു. വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നിവിന്‍ പോളിയുടെ അമ്മയായി അഭിനയിക്കുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്. ചിത്രത്തില്‍ സാധാരണക്കാരിയായ ഒരു വീട്ടമ്മയുടെ വേഷമാണ് എനിക്ക്. കമ്പ്യൂട്ടറിനെ കുറിച്ചോ, ഇന്റര്‍നെറ്റിനെ കുറിച്ചോ അറിയാത്ത ഒരു സാധാരണ വീട്ടമ്മ.
അമ്മ വേഷം ചെയ്യുന്നത് മോശമാണെന്ന് തോന്നുന്നില്ലെന്നും ശ്രീലക്ഷ്മി പറയുന്നു. കഥാപാത്രം മാത്രമേ ഒരു അഭിനേത്രി നോക്കാവൂ എന്നാണ് താന്‍ കരുതുന്നതെന്ന് പറഞ്ഞ ശ്രീലക്ഷ്മിയാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അമ്മ വേഷം ചെയ്യില്ലെന്ന് പറഞ്ഞത്.
ഇന്നുള്ളതില്‍ നല്ലൊരു ശതമാനം സിനിമയും തല്ലിക്കൂട്ട് സിനിമകളാണെന്നും നടി അഭിപ്രായപ്പെടുന്നു. എന്‍ജോയ് ചെയ്ത അന്നേരം മറക്കുന്ന സിനിമകളാണ് യുവ തലമുറകള്‍ ആഗ്രഹിയ്ക്കുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു.


Click it and Unblock the Notifications