»   » നടനെന്ന നിലയില്‍ സംതൃപ്തനല്ലെന്ന് മമ്മൂട്ടി

നടനെന്ന നിലയില്‍ സംതൃപ്തനല്ലെന്ന് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

നടനെന്ന നിലയില്‍ താന്‍ സംതൃപ്തനല്ലെന്ന് മമ്മൂട്ടി. തൃപ്തിയായിക്കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ ഊണുകഴിയ്ക്കാത്തതുപോലെതനന്നെ അഭിനയത്തില്‍ തൃപ്തിവന്നുകഴിഞ്ഞാല്‍ പിന്നെ അഭനയം നിര്‍ത്തി പോവുകയാണ് ചെയ്യുകയെന്നാണ് മമ്മൂട്ടി പറയുന്നത്.

മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരം തനിയ്‌ക്കെന്നും അഭിനയം അഭിനിവേശമാണെന്ന് പറഞ്ഞിരിക്കുന്നത്.

Mammootty

തൃപ്തിയായിക്കഴിഞ്ഞാല്‍ നമ്മള്‍ പിന്നെ ഊണുകഴിയ്ക്കുമോ. അതുപോലെ തൃപ്തിയായിക്കഴിഞ്ഞാല്‍ പിന്നെ ഒന്നും തുടരരുത്. അഭിനയം അങ്ങനെയൊരു പണിയല്ല. ഇതെന്റെ തൊഴിലാണ്, എന്റെ ആത്മാവിന്റെ അംശമാണ്. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും-മമ്മൂട്ടി പറയുന്നു.

സിനിമയില്‍ ലോകമുള്ളേടത്തോളം കാലം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയുള്ളേടത്തോളം കാലം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും മമ്മൂട്ടി പറയുന്നു.

വില്ലന്റെയോ സഹനടന്റേയോ വേഷത്തില്‍ വരുമോയെന്ന ചോദ്യത്തിന് പൊന്തന്മാടയിലേയും വിധേയനിലെയുമെല്ലാം വേഷങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മമ്മൂട്ടി മറുപടി പറഞ്ഞിരിക്കുന്നത്. എല്ലാവേഷവും തനിയ്ക്കിണങ്ങില്ലെന്ന് അറിയാവുന്നതിനാല്‍ ചേരുന്നത് മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് താരം പറയുന്നു.

അഭിമുഖത്തില്‍ പുതുതലമുറയെക്കുറിച്ച് വളരെ മികച്ച അഭിപ്രായപ്രകടനമാണ് മമ്മൂട്ടി നടത്തിയിരിക്കുന്നത്. എല്ലാവരും എടുത്തുപറയേണ്ടവരാണെന്ന് പറയുന്ന മമ്മൂട്ടി എല്ലാവരെയും എടുത്താല്‍ പൊങ്ങില്ലെന്നുള്ളൊരു തമാശയും പറഞ്ഞു.

English summary
Superstar Mammootty said that he is not completely satisfied as an actor and he want act till the end of the world

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam