ന്യൂജനറേഷന്‍ ജയറാം പേടിക്കാത്തതെന്തുകൊണ്ട്
ന്യൂജനറേഷന്‍ ചിത്രങ്ങളെയും ന്യൂജനറേഷന്‍ നായകരെയും പേടിയില്ലെന്ന് ജയറാം. ഒരു ചിത്രം ഹിറ്റായെന്നു കരുതി അതിനെ ഒരു ട്രെന്‍ഡായി എടുക്കാന്‍ പറ്റില്ല. ഇത്തരം പ്രതിഭാസങ്ങള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇടയ്ക്കിടെ സംഭവിക്കുന്നതാണ്. ജനുവിന്‍ ആയതു മാത്രമേ നിലനില്‍ക്കുയുളഌ.
പത്മരാജന്റെയും ആബേല്‍ അച്ചന്റെയും ഗുരുത്വവും ദൈവാധീനവുമാണ് തന്റെ ശക്തിയെന്ന് ജയറാം. പ്രേക്ഷകര്‍ തനിക്കു തന്ന സ്ഥാനം ഇപ്പോഴും അവിടെ തന്നെയുണ്ടെന്ന് ജയറാം ആത്മവിശ്വാസത്തോടെ പറഞ്ഞു. മലയാളത്തിലെ പ്രമുഖമായ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറയുന്നത്.

നടനെന്ന നിലയില്‍ ഒരുപാട് ഭാഗ്യങ്ങള്‍ ലഭിച്ചു. പത്മരാജന്‍, ഭരതന്‍, ലോഹിതദാസ്, സത്യന്‍ അന്തിക്കാട്, കമല്‍ എന്നിവര്‍ക്കൊപ്പം വ്യത്യസ്മായ സിനിമകള് ചെയ്യാന്‍ സാധിച്ചു. തമിഴില്‍ നിന്നും അത്തരം ഭാഗ്യം ലഭിച്ചു. സിനിമയോടുള്ള അര്‍പ്പണ മനോഭാവം കൊണ്ടാണ് ഇതിനൊക്കെ സാധിച്ചത്. അതിന്റെ ഗുണം ഉണ്ടാകാറുമുണ്ട്.
മൈലാഞ്ചി മൊഞ്ചുള്ള വീട് ആണ് ജയറാമിന്റെ ഏറ്റവും പുതിയ റിലീസ് ചിത്രം. കഴിഞ്ഞ വാരം റിലീസ് ചെയ്ത ചിത്രം തരക്കേടില്ല എന്ന അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. അതിനു മുന്‍പ് റിലീസ് ചെയ്ത ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രം വന്‍ പരാജയമായിരുന്നു. കരിയറില്‍ വന്‍ നഷ്ടം സംഭവിച്ചുകൊണ്ടാണ് ജയറാം ഇപ്പോള്‍ പോകുന്നത്. ഷാജൂണ്‍ കാര്യാലിന്റെ സര്‍ സിപിയാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. തമിഴില്‍ കമല്‍ഹാസനൊപ്പമുള്ള ഉത്തമവില്ലനും.


Click it and Unblock the Notifications











