»   » കേരളം വിടുന്നില്ലെന്ന് പൃഥ്വിരാജ്

കേരളം വിടുന്നില്ലെന്ന് പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithvi Raj
പൃഥ്വിരാജ് മുംബൈയിലേക്ക് താമസം മാറ്റുമെന്ന് കേട്ടപ്പോള്‍ മലയാള സിനിമയിലെ പലരും അന്തിച്ചു നിന്നുപോയെന്നത് സത്യം. ഈ പയ്യന്‍സിന് മുംബൈയിലെന്ത് കാര്യമെന്നായിരുന്നു ഇക്കൂട്ടരുടെ സംശയം. രണ്ട് മൂന്ന് ഹിന്ദി സിനിമകളില്‍ മുഖം കാണിച്ചുവെന്ന് വച്ച് ബി ടൗണില്‍ സ്ഥിരമായി താമസിയ്‌ക്കേണ്ട കാര്യമുണ്ടോയെന്നും പലരും സ്വകാര്യമായി ചോദിച്ചിരുന്നു.

മലയാളത്തേക്കാള്‍ പൃഥ്വിയ്ക്ക് താത്പര്യം ഹിന്ദിയാണെന്ന തരത്തിലും ഇതിനിടെ പ്രചാരണങ്ങള്‍ നടന്നു. എന്തായാലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വി. പെട്ടിയും കിടക്കയുമെല്ലാം എടുത്ത് താന്‍ മുംബൈയിലേക്ക് മാറുന്നില്ലെന്നാണ് നടന്‍ വെളിപ്പെടുത്തുന്നത്.

"സ്യൂട്ട്‌കേസും താങ്ങിപ്പിടിച്ചുള്ള ജീവതം മടുത്തു. ഈ വര്‍ഷത്തിന്റെ രണ്ടാംപകുതി മുഴുവന്‍ അങ്ങ് ഉത്തരേന്ത്യയിലായിരുന്നു ഞാന്‍. മുംബൈ, ദില്ലി, ഫരീദാബാദ്, മൈസൂര്‍ എന്നിവിടങ്ങളായിരുന്നു. എന്റെ സിനിമകളുടെ ലൊക്കേഷനുകള്‍. അതുകൊണ്ട് മുംബൈയില്‍ കുറിച്ചധികം സമയം ചെലവഴിയ്‌ക്കേണ്ടി വന്നു. പുതിയ സിനിമകളില്‍ കരാറൊപ്പിടേണ്ടി വന്നാല്‍ ഇവിടെ ഇനിയും തുടരേണ്ടി വരും.

കഴിഞ്ഞ കുറെക്കാലമായി ഹോട്ടലുകളിലാണ് എന്റെ ജീവിതം, അതു മടുത്തു തുടങ്ങി. അതുകൊണ്ടാണ് മുംബൈയില്‍ തങ്ങാന്‍ വീടുപോലൊരു സംഭവം അന്വേഷിച്ചത്. അത് കിട്ടിയാല്‍ അവിടെ നിന്ന് ജോലി ചെയ്യാനാണ് താത്പര്യം"- പൃഥ്വി പറയുന്നു.

മലയാളത്തെ തഴഞ്ഞ് ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയാണോയെന്ന ചോദ്യത്തിനും പൃഥ്വിയുടെ പക്കല്‍ ഉത്തരമുണ്ട്. നല്ല സിനിമകളിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്-പൃഥ്വി നിലപാട് വ്യക്തമാക്കി.

English summary
Prithviraj's announcement of shifting base to Mumbai has got a lot of people in Mollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam