ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് ഞാനൊരു സ്റ്റാര്‍: മോഹന്‍ലാല്‍

By Aswathi

മലയാള സിനിമയിലെന്നല്ല തമിഴകത്തും മോഹന്‍ലാലിനെ അടുത്തറിയുന്നവരോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചാല്‍ പറയും അതൊരു മാജിക്കാണ്. അസാധാരണമായ അഭിനയശേഷിയാണ് മോഹന്‍ലാലിനുള്ളതെന്ന് സിനിമാ ലോകം സമ്മതിക്കുന്നു. മുപ്പത്തിയഞ്ചുവര്‍ഷമായി വെള്ളിത്തരിയില്‍ മോഹന്‍ലാലിനെ കാണുന്ന ആരാധകരും അത് സമ്മതിക്കുന്നു.

എന്നാല്‍ സിനിമയുടെ വലിയ വലിയ വിജയങ്ങളോ പ്രശസ്തരുടെ സ്തുതി ഗീതങ്ങളോ ഒന്നും മോഹന്‍ലാലിനെ ബാധിക്കുന്നതല്ല. അത്തത്തില്‍ തന്റെ മനസ്സിനെ പാകപ്പെടുത്തിവച്ചിരിക്കുകയാണ് ലാല്‍. ക്യാമറയ്ക്ക് മുന്നില്‍ മാത്രമാണ് താനൊരു സ്റ്റാറെന്നും അല്ലാത്തപ്പോള്‍ താനൊരു സാധാരണ മനുഷ്യനാണെന്നും മോഹന്‍ലാല്‍ പറയുന്നു.

ഒരു ചിത്രത്തിന്റെ വിജയവും എന്നെ അങ്ങനെ ബാധിക്കുന്നില്ല. ചിത്രം വിജയ്ച്ചാല്‍ സ്വാഭാവികമായും അതില്‍ സന്തോഷമുണ്ടാകും. ഒരു ചിത്രത്തിന്റെ വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എന്റെ ശ്രദ്ധ അടുത്ത ചിത്രത്തിലായിരിക്കും. ദൃശ്യം വിജയ്ച്ചു ഇനി എന്റെ ശ്രദ്ധ പെരുച്ചാഴിയിലാണ്- മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ശ്രദ്ധിക്കപ്പെട്ടത്തില്‍ ശ്രദ്ധിക്കപ്പെട്ട ചില ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കൂ...

ഭരതം

ഞാനൊരു സാധാരണ മനുഷ്യന്‍

സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് 1991-ല്‍ റിലീസ് ചെയ്ത ഭരതം. ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് മോഹന്‍ലാല്‍ തന്നെയാണ്. നെടുമുടി വേണു, ഉര്‍വശി, ലക്ഷ്മി, മുരളി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വാനപ്രസ്ഥം (1999)

ഞാനൊരു സാധാരണ മനുഷ്യന്‍

കഥകളിയെ കുറിച്ച് പറഞ്ഞ സിനിമയിയാരുന്നു ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത വാനപ്രസ്ഥം. ഐഎഫ്‌ഐ ലോസ് ഏന്‍ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്റ് ജൂറി ഫെസ്റ്റിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനെ കൂടാതെ സുഹാസിനി, കലാമണ്ഡലം ഗോപി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, വെണ്മയ് ഹരിദാസ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങളിലെത്തി.

കിരീടം

ഞാനൊരു സാധാരണ മനുഷ്യന്‍

കിരീടം റിലീസ് ചെയ്തിട്ട് 25 വര്‍ഷം തികയുന്നു. സിബി മലയില്‍, ലോഹിതദാസ്, മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഏറ്റവും മുന്നിലാണ് കിരീടം. തിലകനും പാര്‍വ്വതിയുമായിരുന്നു പ്രധാന താരങ്ങള്‍. 1990 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മോഹന്‍ലാല്‍ സ്വന്തമാക്കിയത് ഈ ചിത്രത്തിലെ അഭിനയത്തിലൂടെയാണ്. 93-ല്‍ ഇതിന്റെ രണ്ടാം ഭാഗമായി ചെങ്കോല്‍ വന്നു.

ദേവാസുരം

ഞാനൊരു സാധാരണ മനുഷ്യന്‍

രഞ്ജിത്ത് എഴുതി ഐ വി ശശി സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ ദേവാസുരം. 150 ദിവസത്തിലധികം തകര്‍ത്തോടിയ ചിത്രത്തില്‍ രേവതിയായിരുന്നു നായിക. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്, നെടുമുടിവേണു, കൊച്ചിന്‍ ഹനീഫ, തുടങ്ങിയൊരു വലിയ താരനിരയും ചിത്രത്തിന്റെ വിജയത്തിന് കാരണമാണ്

സ്പടികം

ഞാനൊരു സാധാരണ മനുഷ്യന്‍

1995-ല്‍ ഭരതന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സ്പടികവും മോഹന്‍ലാലിന്റെ അഭിനയ കഴിവിന്റെ മറ്റൊരു ചിത്രമാണ്. വിമര്‍ശനാത്മകപരമായും ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കാലപാനി

ഞാനൊരു സാധാരണ മനുഷ്യന്‍

1996-ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ, പ്രഭു, ടാമ്പു, നെടുമുടി വേണു, ശ്രീനിവാസന്‍, ടിന്നു ആനന്ദ്, അന്നു കപൂര്‍, അലക്‌സ് ഡ്രാപ്പര്‍, അമ്രിഷ് പുരി, വിനീത് തുടങ്ങിയവരായിരുന്നു മുഖ്യതാരങ്ങള്‍. മലയാളത്തിലാണ് എടുത്തതെങ്കിലും തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.

ആറാം തമ്പുരാന്‍

ഞാനൊരു സാധാരണ മനുഷ്യന്‍

മലയാളത്തില്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ആറാം തമ്പുരാനും നില്‍ക്കുന്നു, രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മഞ്ജു വാര്യര്‍, ശ്രീവിദ്യ, കുതിരവട്ടം പപ്പു, ശങ്കരാടി, തുടങ്ങിയവരും അഭിനയിച്ചു.

ചിത്രം

ഞാനൊരു സാധാരണ മനുഷ്യന്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ ലവ് സ്റ്റോറി എന്ന് വേണമെങ്കില്‍ പറയാവുന്ന ചിത്രം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മറ്റൊരു ബ്ലോക്ബസ്റ്റര്‍. രഞ്ജിനി, ലിസി, നെടുമുടിവേണു, ശ്രീനിവാസന്‍, സോമന്‍ എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്തത്

കിലുക്കം

ഞാനൊരു സാധാരണ മനുഷ്യന്‍

മോഹന്‍ലാലിന്റെ ഹാസ്യചിത്രങ്ങളും വിജയമായിരുന്നു എന്നതിനുള്ള തെളിവാണ് കിലുക്കം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ വിജയം. ജയഗതി, തിലകന്‍, രേവതി തുടങ്ങിയവരായിരുന്നു താരങ്ങള്‍

യോദ്ധ

ഞാനൊരു സാധാരണ മനുഷ്യന്‍

ജഗതി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മലാളികള്‍ കുടുകുടാ ചിരിച്ച മറ്റൊരു ചിത്രം. എ ആര്‍ റഹ്മാന്‍ മലയാളത്തിന് വേണ്ടി സംഗീതമൊരുക്കിയത് ഈ ചിത്രത്തിലൂടെയാണ്. സംഗീത് ശിവന്‍ സംവിധാനം ച്യെത ചിത്രത്തില്‍ മാധുവായിരുന്നു നായിക

മണിച്ചിത്രത്താഴ്

ഞാനൊരു സാധാരണ മനുഷ്യന്‍

ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രമാണ് മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ മറ്റൊന്ന്. സുരേഷ് ഗോപി, ശോഭന, തിലകന്‍, നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയരുടെ അഭിനയവും ചിത്രത്തിന്റെ വിജയത്തിന്റെ കാരണങ്ങളാണ്.

ഭ്രമരം

ഞാനൊരു സാധാരണ മനുഷ്യന്‍

2009-ല്‍ ബ്ലസി തിരക്കഥയെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം, ഭ്രമരം. സുരേഷ് മോനന്‍, മുരളി ഗോപി, ഭൂമിക ചൗള തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രവും ബോക്‌സോഫീസ് ഹിറ്റായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X