'സിനിമാ താരമെന്ന ജാഡയോ തലക്കനമോ എനിക്കില്ല'
വില്ലനായും നായകനായും ഒരേസമയം പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന നടനാണ് സിദ്ദിഖ്. അഭിനയത്തിന്റെ തുടക്കത്തില്‍ നായകനായെത്തിയ സിദ്ദിഖ് ഇപ്പോള്‍ അധികവും വില്ലന്‍ വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സുഹൃത്തായും അച്ഛനായും എത്തിയാല്‍ ആ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നു. പക്ഷെ സിദ്ദിഖ് പറയുന്നു, ഞാനൊരു താരമല്ല.
സിനിമാ താരമെന്ന ജാഡയോ തലക്കനമോ എനിക്കില്ല. താരപരിവേഷമൊന്നുമില്ലാത്ത എന്നെപ്പോലൊരാളെ കാണാന്‍ ഒരിക്കാലും ആളുകള്‍ തിങ്ങിക്കൂടിയിട്ടില്ലെന്നും എന്റെ കഥാപാത്രം ഉണ്ടെന്നറിഞ്ഞ് ആരും തിയേറ്ററില്‍ തള്ളിക്കയറാറില്ലെന്നും എനിക്കറിയാം. ജനങ്ങളില്‍ നിന്നകന്ന് സിനിമയുടെ ഗ്ലാമറിനും പണത്തിനും വേണ്ടി പോകാന്‍ എനിക്കൊരിക്കലും കഴിയില്ല. അഭിനയം തൊഴിലാക്കിയ ഒരു കലാകാരന്‍ മാത്രമാണ് ഞാന്‍- സിദ്ദിഖ് പറഞ്ഞു.

മറ്റുള്ളവരുടെ വേദനകള്‍ മസ്സിലാക്കുന്നയാളാണ് ഞാന്‍. ജീവിക്കുന്ന സമൂഹത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നതുകൊണ്ട് സാധാരണക്കാരില്‍ നിന്ന് വിട്ട നില്‍ക്കാന്‍ എനിക്ക് കഴിയില്ലെന്നും സിദ്ദിഖ് പറയുന്നു.
അറിവില്ലായ്മയെ പറ്റി തിരിച്ചറിവുണ്ടാകുകയാണ് ഏറ്റവും വലിയ കാര്യം. വ്യത്യസ്തതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യ പറയുമ്പോള്‍ ഞാന്‍ എന്നും ചിന്തിക്കുന്നത് എന്റെ പരിമിതികളെ കുറിച്ചാണ്. എന്റെ പരിമിതികളെ കുറിച്ച് എനിക്ക് നന്നായി അറിയാമെന്നും സിദ്ദിഖ് പറഞ്ഞു.


Click it and Unblock the Notifications