»   » അതുപോലെ ഇനി സംഭവിക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്, നടന്മാരെ പോലെ എനിക്ക് വാശിയില്ല; മഞ്ജു

അതുപോലെ ഇനി സംഭവിക്കരുത് എന്നാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്, നടന്മാരെ പോലെ എനിക്ക് വാശിയില്ല; മഞ്ജു

By: Rohini
Subscribe to Filmibeat Malayalam

വീണ്ടും സിനിമാ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ്. അപ്പോഴും, മഞ്ജു സ്ത്രീപക്ഷ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ള എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുയരുന്നുണ്ട്.

നയന്‍താരയെ കടത്തി വെട്ടി മഞ്ജു വാര്യര്‍, മലയാളത്തില്‍ 2016ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി?

എന്നാല്‍ അത് മനപൂര്‍വ്വം സംഭവിയ്ക്കുന്നതല്ല എന്നാണ് മഞ്ജുവിന്റെ വിശദീകരണം. തന്നെ തേടിവരുന്നതെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളാണ്. ചില നടന്മാരെ പോലെ തനിയ്ക്ക് നായികാ പ്രധാന്യമുള്ള സിനിമകളേ വേണ്ടൂ എന്ന വശി ഇല്ല എന്നും മഞ്ജു പറയുന്നു.

ഹൗ ഓള്‍ഡ് ആര്‍ യു പോലെ

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് ശേഷം, അതുപോലുള്ള സിനിമ എന്ന് പറഞ്ഞ് എന്നെ പലരും തിരക്കഥകളുമായി സമീപിയ്ക്കാറുണ്ട്. പക്ഷെ അതുപോലെ ഒരെണ്ണം ഇനി സംഭവിക്കരുത് എന്നാണ് എന്റെ ആഗ്രഹം. സ്ത്രീപക്ഷ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് വരുന്നവരെ ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട് എന്നും മഞ്ജു പറയുന്നു.

ബോറടിക്കാന്‍ തുടങ്ങും

എനിക്ക് വരുന്നതില്‍ 90 ശതമാനവും സ്ത്രീ പക്ഷ ചിത്രങ്ങളാണ്. അങ്ങനെ കേട്ട് കേട്ട് എനിക്ക് തന്നെ ബോറടിയ്ക്കാന്‍ തുടങ്ങി. കേള്‍ക്കുന്ന എനിക്ക് ഇത്രമാത്രം ബോറടിയാണെങ്കില്‍, തിയേറ്ററില്‍ പോയി സിനിമ കാണുന്നവരുടെ അവസ്ഥ എന്തായിരിയ്ക്കും.

ആറാം തമ്പുരാന്‍ ഇനിയും

ആറാം തമ്പുരാന്‍ പോലുള്ള സിനിമകള്‍ ഇനിയും ചെയ്യണം എന്ന് പറയുന്നവരുണ്ട്. പക്ഷെ അത് പോലുള്ള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലല്ലോ. ലോഹിതദാസ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍ തുടങ്ങിയവരൊക്കെ എഴുതിയ കഥകളായിരുന്നു അന്നത്തേത്. ഇപ്പോഴത്തെ സിനിമകളുടെ സ്വഭാവം മാറിയോ, അതോ ആളുകളുടെ അഭിരുചിയാണോ മാറിയത് എന്നെനിക്കറിയില്ല.

പുതിയ സിനിമ

കഥ കേട്ടാല്‍ എനിക്ക് തിയേറ്ററില്‍ പോയിരുന്നാല്‍ കാണണം എന്ന് തോന്നുന്ന സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്യൂ. മനസ്സിന് പൂര്‍ണമായും തൃപ്തിയില്ലെങ്കില്‍ സിനിമ ചെയ്യാന്‍ എനിക്ക് തോന്നാറില്ല. കഴിഞ്ഞ വര്‍ഷം രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഈ വര്‍ഷം സൈറ ബാനു ഇറങ്ങാന്‍ പോകുന്നു. മറ്റ് സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല- മഞ്ജു പറഞ്ഞു.

English summary
I am Not stubborn about roles like few actors - Manju Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam