ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല: ആന്‍ അഗസ്റ്റിന്‍

By Lakshmi

നടന്‍ അഗസ്റ്റിന്റെ മകള്‍ എന്ന വിലാസവുമായിട്ടാണ് ആന്‍ അഗസ്റ്റിന്‍ മലയാളസിനിമയിലേയ്ക്ക് വന്നത്. ഒട്ടേറെ നായിക നടിമാരെ മലയാളത്തിന് സമ്മാനിച്ച ലാല്‍ ജോസ് ആണ് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2010ല്‍ ആനിനെ അവതരിപ്പിച്ചത്. ഒരു തുടക്കക്കാരിയുടെ പതര്‍ച്ചകളൊന്നുമില്ലാതെയായിരുന്നു ആണ്‍കുട്ടിയുടെ സ്വഭാവങ്ങള്‍ ഏറെയുള്ള എല്‍സമ്മ എന്ന പെണ്‍കുട്ടിയായി ആന്‍ അഭിനയിച്ചത്.

ആദ്യ ചിത്രം ക്ലിക്കാവുകയും മലയാളികള്‍ക്ക് സ്വീകാര്യയായ താരമായി ആന്‍ മാറുകയും ചെയ്തു. പക്ഷേ മറ്റ് പല നായികനടിമാരും ആഘോഷിക്കപ്പെടുന്നതുപോലെ ആനിനെ മലയാളം ആഘോഷിച്ചില്ലെന്നത് ഒരു സത്യമാണ്. ആന്‍ ആണെങ്കില്‍ വളരെ സെലക്ടീവായി മാത്രമാണ് സിനിമകള്‍ ചെയ്തത്. അതുകൊണ്ടുതന്നെയാണ് ഇത്തവണത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആന്‍ അഗസ്റ്റിനാണെന്ന് അറിഞ്ഞപ്പോള്‍ പലരും അതിശയിച്ചതും. 11 ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ ഇതുവരെ അഭിനയിച്ചത്. ഇതിനിടെ പിതാവിന്റെ മരണം വിവാഹം തുടങ്ങിയ പലവിധ ജീവിതഘട്ടങ്ങളിലൂടെ താരം കടന്നുപോവുകയും ചെയ്തു.


എല്ലാ ചിത്രങ്ങളും വാരിവലിച്ച് സ്വീകരിക്കാന്‍ തനിയ്ക്ക് കഴിയില്ലെന്നും മികച്ച റോളുകളോട് താന്‍ എന്നും ഓപ്പണ്‍ ആണെന്നുമാണ് ആന്‍ പറയുന്നത്.

അനാറ്റെ അഗസ്റ്റിന്‍

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

നടന്‍ അഗസ്റ്റിന്റെയും ഹന്‍സമ്മയുടെയും മകളായി കോഴിക്കോട്ടാണ് അനാറ്റെ അഗസ്റ്റിന്‍ എന്ന ആന്‍ ജനിച്ചത്. കോഴിക്കോട്ടും തിരുവനന്തപുരത്തും ബാംഗ്ലൂരുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആന്‍ സൈക്കോളജി ബിരുദധാരിയാണ്.

 എല്‍സമ്മയായി തുടക്കം

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ അരങ്ങേറിയത്. നായികാപ്രാധാന്യമുള്ള ചിത്രമാണ് ആനിന് ആദ്യം ലഭിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആന്‍ കഴിവ് തെളിയിക്കുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള എഷ്യാനെറ്റ് പുരസ്‌കാരം ആനിന് ലഭിച്ചു.

അര്‍ജുനന്‍ സാക്ഷി

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച അര്‍ജുനന്‍ സാക്ഷിയാണ് ആനിന്റെ രണ്ടാമത്തെ ചിത്രം. ഇതിലും മികച്ചൊരു കഥാപാത്രമാണ് ആന്‍ ചെയ്തത്.

ഓര്‍ഡിനറിയിലെ അന്ന

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

സുഗീത് സംവിധാനം ചെയ്ത ഗവിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഓര്‍ഡിനറിയെന്ന ചിത്രത്തിലെ അന്നയെന്ന കഥാപാത്രത്തെയും ആന്‍ മനോഹരമാക്കി.

 ഡാ തടിയാ

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലെ ആന്‍ മേരി താടിക്കാരനും ആനിന് ലഭിച്ച മികച്ച കഥാപാത്രമായിരുന്നു.

റബേക്ക ഉതുപ്പ് കിഴക്കേമല

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ഈ ചിത്രവും നായികാപ്രാധാന്യമുള്ളതായിരുന്നു. പലമികവുകളുമായി എത്തിയെങ്കിലും ചിത്രം അത്രസ്വീകരിക്കപ്പെട്ടില്ല.

ആര്‍ടിസ്റ്റ്

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

ശ്യാമപ്രസാദിന്റെ ആര്‍ടിസ്റ്റ് എന്ന ചിത്രം കണ്ടവരാരും ആന്‍ ചെയ്ത ഗായത്രിയെന്ന കഥാപാത്രത്തെ മറക്കാനിടയില്ല. വെല്ലുവിളിയുയര്‍ത്തുന്ന ഒട്ടേറെ അഭിനയമൂഹൂര്‍ത്തങ്ങളാണ് ഈ ചിത്രത്തില്‍ ആനിനെ കാത്തിരുന്നത്. ഒട്ടും പതര്‍ച്ചയില്ലാതെ തഴക്കം വന്ന ഒരു അഭിനേത്രിയെപ്പോലെ ആന്‍ ഈ ചിത്രം ചെയ്യുകയും ചെയ്തു.

മികച്ച നടി

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിയ്ക്കുന്നതുവരെ ആനിന്റെ പേര് പറഞ്ഞുകേട്ടിരുന്നില്ല. ആരും അത്തരത്തിലൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നുമില്ല. എന്തായാലും ഈ പുരസ്‌കാരം ആന്‍ എന്ന അഭിനേത്രിയ്ക്കുള്ള അംഗീകാരമായി മാറി.

വിവാഹം

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

ഛായാഗ്രാഹനായ ജോമോന്‍ ടി ജോണും ആനും പ്രണയിച്ച് വിവാഹിതരായവരാണ്. അഗസ്റ്റിന്‍ മരിയ്ക്കുന്നതിന് മുമ്പേ നിശ്ചയിച്ച വിവാഹം നടന്നത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു.

വിവാഹം അഭിനയക്കാന്‍ തടസമല്ല

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

വിവാഹത്തിന് ശേഷം താന്‍ അഭിനയം നിര്‍ത്തിയിട്ടില്ലെന്നും മികച്ച വേഷങ്ങള്‍ വന്നാല്‍ ഇപ്പോഴും സ്വീകരിക്കാന്‍ തയ്യാറാണെന്നും ആന്‍ പറയുന്നു.

ആരുമായി താരതമ്യപ്പെടുത്തരുത്

ഞാന്‍ അഭിനയം നിര്‍ത്തിയിട്ടില്ല

ഒരു സംസ്ഥാന പുരസ്‌കാരം ലഭിച്ചുവെന്ന് കരുതി ശോഭന, ഉര്‍വ്വശി തുടങ്ങിയവരെപ്പോലുള്ള കഴിവുറ്റ മുതിര്‍ന്ന താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് ആന്‍ പറയുന്നു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X