ഞാനൊരു സുരേഷ് ഗോപിയാണെന്ന് അഭിരാമി
അടുത്തിടെ മലയാള സിനിമയിലേക്ക് പഴയകാല നടിമാരൊക്കെ തിരിച്ചുവന്നു. അക്കൂട്ടത്തില്‍ 'ഞങ്ങള്‍ സന്തുഷ്ടരാണ്' എന്ന ചിത്രത്തിലൂടെ മലയാളികല്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിമാരമിയുമുണ്ട്. സുരേഷ് ഗോപി മുഖ്യവേഷത്തിലെത്തിയ 'അപ്പോത്തിക്കിരി' എന്ന ചിത്രത്തിലൂടെയാണ് അഭിരാമി വരവറിയിച്ചത്.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അഭിരാമി പറയുകയുണ്ടായി, ഞാനൊരു വനിതാ സുരേഷ് ഗോപിയാണെന്ന്. ആരും വാര്‍ത്ത കേട്ട് ഗോസിപ്പ് മെനയാന്‍ പോകരുത്. അഭിരാമി തന്റെ ഇറങ്ങാനിരിക്കുന്ന അടുത്ത ചിത്രത്തിലെ വേഷത്തെ കുറിച്ച് ഒറ്റവാക്കില്‍ ഉത്തരം നല്‍കിയതാണ് ഇങ്ങനെ.

ആസിഫ് അലി നായകനാകുന്ന 'ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി' എന്ന ചിത്രമാണ് അഭിരാമിയുടേതായി ഇനി റിലീസാകുന്നത്. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയായാണ് ചിത്രത്തില്‍ അഭിരാമി എത്തുന്നത്. അരുദ്ധതി വര്‍മ്മ എന്ന തന്റെ കഥാപാത്രത്തിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും താനൊരു വനിതാ സുരേഷ് ഗോപി ആകാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് അഭിരാമി ഉദ്ദേശിച്ചത്.
മലയാള സിനിമയിലെ കരുത്തുറ്റ പൊലീസ് ഓഫീസര്‍ ആരാണെന്ന് ചോദിച്ചാല്‍ സുരേഷ് ഗോപിയുടെ പേര് കഴിഞ്ഞിട്ടേ മറ്റൊരു പേര് പരമാര്‍ശിക്കൂ. അപ്പോള്‍ പിന്നെ തന്റെ കഥാപാത്രത്തെ കുറിച്ച് ഇതിലും വലിയൊരു ഉപമ അഭിരാമി നടത്താനില്ല. എന്തായാലും ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടിയിലെ അഭിരാമിയുടെ കഥാപാത്രം കരുത്തുറ്റതാണെന്ന് സാരം.


Click it and Unblock the Notifications











