twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യക്കാരനായതില്‍ അഭിമാനം; കമല്‍ ഹാസന്‍

    By Meera Balan
    |

    ചെന്നൈ: ഇന്ത്യ വിട്ട് പോകാന്‍ ആഗ്രഹിച്ച ഉലകനായകന് ഇപ്പോള്‍ ഇന്ത്യക്കാരനായതില്‍ അഭിമാനം. പത്മ ഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിയ്ക്കവെയാണ് ഇന്ത്യക്കാരനായതില്‍ താന്‍ അഭിമാനിയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. വിശ്വരൂപം എന്ന ചിത്രം മുസ്ലീം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിലക്കാന്‍ ശ്രമിച്ചപ്പോഴാണ് കമല്‍ ഹാസന്‍ രാജ്യം വിട്ട് പോകുമെന്ന് പറഞ്ഞത്.

    രാജ്യത്തെ അഴിമതി മുതല്‍ ഓരോ പ്രശ്‌നങ്ങളെപ്പറ്റിയും അദ്ദേഹം പരാമര്‍ശിയ്ക്കുകയുണ്ടായി. പത്മ അവാര്‍ഡുകള്‍ തീരുമാനിയ്ക്കുന്നതില്‍ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള പങ്കിനെപ്പറ്റിയും കമല്‍ ഹാസന്‍ പറഞ്ഞു.

    Kamal Hassan

    രാഷ്ട്രീയത്തെയും രാഷ്ട്രീയ പ്രവര്‍ത്തകെയരം വിമര്‍ശിച്ച കമല്‍ തനിയ്ക്ക് രാജ്യത്തോട് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തോട് കടപ്പാടുണ്ടാകുമ്പോള്‍ ഒരിയ്ക്കലും ഉപേക്ഷിച്ച് പോകില്ലെന്നും എല്ലാറ്റിനേയും പോസിറ്റീവ് ആയി കാണുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.കമല്‍ ഹാസന്‍ ഉള്‍പ്പടെ ഒട്ടേറെ താരങ്ങള്‍ക്ക് പത്മ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. 1990 ലാണ് കമല്‍ ഹാസന് പത്മശ്രീ ലഭിയ്ക്കുന്നത്.

    English summary
    Tamil cinema star Kamal Haasan, who had last year threatened to leave India in the light of controversies surrounding his film 'Vishwaroopam,' today pledged his "commitment" to the country and expressed hope he would not leave it.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X