തനി മലയാള സിനിമയില്‍ അഭിനയിക്കാം: വിക്രം
മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അത് തികച്ചും മലയാള സിനിമയായിരിക്കണമെന്നും നടന്‍ വിക്രം. ഐ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നു മലയാളത്തിലെ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. താന്‍ അഭിനയിക്കുന്ന മലയാള ചിത്രം മലയാളത്തില്‍ മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കണം. തമിഴ്‌നാട്ടിലോ മറ്റെവിടെയെങ്കിലുമോ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അത് മലയാളത്തില്‍ തന്നെയായിരിക്കണം. ഡബ് ചെയ്യാന്‍ പാടില്ല. അതു തന്റെ സ്വപ്‌നമാണെന്ന് വിക്രം.
മുന്‍പ് ഹിന്ദിയില്‍ ഡേവിഡ് എന്ന ചിത്രം ചെയ്തു. ഹിന്ദിയില്‍ എല്ലാവരും ഇഷ്ടപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍ അത് ഡബ് ചെയ്ത് തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിച്ചു. അയ്യോ ഇതാണോ നമ്മുടെ വിക്രം എന്ന് തമിഴ് പ്രേക്ഷകര്‍ അത്ഭുതപ്പെട്ടുപോയി. അതുപോലെയാകരുത് തന്റെ മലയാള ചിത്രമെന്നും വിക്രം പറഞ്ഞു.

ഐ എന്ന ചിത്രത്തിനു ശേഷം ലോക സിനിമ ചെയ്യാനാണു താല്‍പര്യം. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമേ വിക്രം അറിയപ്പെടുന്നുള്ളൂ. റഷ്യയിലും ജര്‍മനിയിലുമൊക്കെ അറിയപ്പെടുന്ന നടനാകണമെന്നാണു സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.
ഷങ്കര്‍ സംവിധാനം ചെയ്ത ഐ ഇപ്പോഴും തിയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ബോഡിബില്‍ഡര്‍, കൂനന്‍, ഭീകരജീവി, മോഡല്‍ എന്നിങ്ങനെ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം അഭിനയിച്ചിരിക്കുന്നത്. വെല്ലുവിളി നേരിടുന്ന വേഷങ്ങളോടാണു താല്‍പര്യമെന്നും വിക്രം പറഞ്ഞു.


Click it and Unblock the Notifications











