ഗ്ലാമര്‍ വേഷം ചെയ്യാന്‍ ഒരു മടിയുമില്ല: പ്രിയാമണി
സിനിമയില്‍ ഗഌമര്‍ വേഷം ചെയ്യുന്നതില്‍ ഒരു വിഷമവും ഇല്ലെന്ന് പ്രിയാമണി. താന്‍ ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരിലാണ്.അവിടെ പുറത്തു നടക്കുമ്പോള്‍ ഷോര്‍ട്‌സ് ധരിക്കാറുണ്ട്. അയ്യോനീയെന്താ ഇങ്ങനെ ശരീരം പുറത്തുകാണിക്കുന്ന ഡ്രസ് ധരിച്ചു നടക്കുന്നതെന്ന് അവിടെയാരും എന്നോടു ചോദിച്ചിട്ടില്ല. ജീവിതത്തില്‍ ആരും ചോദിക്കാത്ത ചോദ്യമാണ് ഒട്ടും റിയലിസ്റ്റിക്കല്ലാത്ത സിനിമയിലെ കഥാപാത്രം ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തന്നോുചോദിക്കുന്നതെന്ന് പ്രിയാമണി.
മലയാളികള്‍ക്ക് ഇപ്പോഴും കഥയുള്ള സിനിമയാണുവേണ്ടത്്. അതിനാല്‍ ഇവിടെ ഗ്ലാമറിന്റെ പ്രശ്‌നം വരുന്നില്ല. മറ്റു ഭാഷകളില്‍ സ്റ്റന്‍ണ്ട് വേണം, റൊമാന്‍സ് വേണം,ഗ്ലാമര്‍ വേണം. അപ്പോള്‍ നടിമാരും അതിനനുസരിച്ചു മാറണം. നടിമാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഡ്രസല്ല അവര്‍ ധരി്ക്കുന്നത്. മലയാളത്തില്‍ സാരിയുടുത്ത് അഭിനയിക്കുന്ന നടിമാര്‍ ജീവിതത്തില്‍ അങ്ങനെയല്ല. പ്രേക്ഷകതാല്‍പര്യം കൊണ്ട് അവര്‍ സാരിയുടുക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.

ഗ്ലാമര്‍ വേഷം നല്ലവും ഒന്നിച്ചുകൊണ്ടുപോകാനാണ് താന്‍ ആഗ്രഹിക്കുന്നത്. പരുത്തിവീരനു ശേഷം മുത്തഴകിന്റെ ഹാഫ് സാരിയിലാണ് അഭിനയിച്ചത്. അതുകഴിഞ്ഞ് മലൈക്കോട്ടയിലും തോട്ടയിലും ഗ്ലാമറായി അഭിനയിച്ചു.
ഐറ്റം ഡാന്‍സ് ബോളിവുഡില്‍ മാത്രമേ ചെയ്യുകയുള്ളൂ. മറ്റു ഭാഷകളിലേക്കു വിളിച്ചാല്‍ ചെയ്യുകയില്ല. ചെന്നൈ എക്‌സ്പ്രസ് എന്ന ഹിന്ദി സിനിമയില്‍ ഐറ്റം ഡാന്‍സ് ചെയ്തത് ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രതിഫലമില്ലാതെയാണ് ആ ഐറ്റം ഡാന്‍സ് ചെയ്തത്.


Click it and Unblock the Notifications











