For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍: നിവിന്‍ പോളി

  By Aswini
  |

  വ്യാജ സിഡികള്‍ക്കെതിരെയുള്ള മുന്നേറ്റത്തില്‍ തെരുവിലിറങ്ങാനും താന്‍ തയ്യാറാണെന്ന് നടന്‍ നിവിന്‍ പോളി. മലയാള മനോരമ ദിനപത്രത്തിലെ നോട്ടം എന്ന പക്തിയില്‍ എഴുതിയ ലേഖനത്തിലാണ് നിവിന്റെ പ്രതികരണം.

  സെന്‍സര്‍ കോപ്പി ചോര്‍ന്നത് ഏത് വഴിക്കാണെന്ന് അന്വേഷിച്ച് കണ്ടു പിടിക്കാന്‍ പൊലീസിനും സര്‍ക്കാറിനും കഴിയണമെന്നും നിവിന്‍ പറഞ്ഞു. ഇതു പ്രേമം എന്ന സിനിമയുടെ മാത്രം പ്രശ്‌നമല്ല. സിനിമയുടെ ഭാവിയുടെ പ്രശ്‌നമാണ്. ലേഖനത്തില്‍ നിവിന്‍ പറഞ്ഞ കാര്യങ്ങള്‍ തുടര്‍ന്ന് വായിക്കൂ, സ്ലൈഡുകളിലൂടെ....

  പ്രേമം ഞങ്ങളുടെ അധ്വാനമാണ്

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  എത്രയോ പേരുടെ അധ്വാനമാണ് സിനിമ. പ്രേമം പോലൊരു സിനിമ ഒരുകൂട്ടം യുവാക്കളുടെ എത്രയോ കാലത്തെ സ്വപ്നത്തിന്റെ യാഥാര്‍ഥ്യമാണ്. ആ സിനിമ നിയമവിരുദ്ധമായ വഴിയിലൂടെ കാണുക എന്നതു കുറ്റകരമാണ് എന്നതിനപ്പുറം ഞങ്ങളുടെ അധ്വാനത്തോടുള്ള അവഹേളനം കൂടിയാണെന്ന് നിവിന്‍ പറയുന്നു

  ഇത് കൊള്ളയല്ലേ

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  10 കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന സിനിമ ഇറങ്ങി 10 മിനിറ്റിനുള്ളില്‍ ഇന്റര്‍നെറ്റിലിടുന്നത് 10 കോടി കൊള്ളയടിക്കുന്നതിനു തുല്യമല്ലേ? ഈ മോഷ്ടാക്കള്‍ അത്രയും രൂപ കൊള്ളയടിച്ചതിനുള്ള ശിക്ഷ അര്‍ഹിക്കുന്നുമില്ലേ? എന്ന് നിവിന്‍ ാേചദിക്കുന്നു

  വ്യാജ സിഡികള്‍ ഉണ്ടാക്കുന്നവര്‍ക്ക് ശിക്ഷയുണ്ടോ?

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  വ്യാജ സിഡികളുമായി ബന്ധപ്പെട്ട കോലാഹലം ഉണ്ടാകുന്നതും ചിലര്‍ അറസ്റ്റിലാകുന്നതും വാര്‍ത്തകളില്‍ കാണാറുണ്ട്. എന്നാല്‍ അവര്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്തകള്‍ കാണാറില്ലെന്ന് നിവിന്‍ പറഞ്ഞു

  ആദ്യ പ്രേമം പോലെ ആദ്യ ഷോ

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  ഇഷ്ടമുള്ള സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്നയാളാണു ഞാന്‍. ആ സിനിമയെപ്പറ്റി നേരത്തേതന്നെ അറിഞ്ഞു തുടങ്ങുമല്ലോ. അതിലെ ഗാനങ്ങളും ട്രെയ്‌ലറുകളും കാണുമ്പോള്‍, ഇതു കാണേണ്ട സിനിമയാണെന്നു തോന്നും. ആദ്യ ഷോ തന്നെ കാണാന്‍ തീരുമാനിക്കുന്നതങ്ങനെയാണ്. പരമാവധി കൂട്ടുകാരെയും സംഘടിപ്പിച്ചാണ് ആ കാഴ്ച. ആദ്യ ഷോയുടെ ആ അനുഭവം ആദ്യ പ്രണയം പോലെ ആസ്വാദ്യകരമാണെന്നാണ് നിവിന്‍ പറയുന്നത്

  നിര്‍മാതാവിന്റെ മാത്രം നഷ്ടമല്ല

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  പ്രേമത്തിന്റെ വ്യാജ കോപ്പികള്‍ ഇറങ്ങിയതില്‍, സിനിമയുടെ നിര്‍മാതാവിനു മാത്രമല്ല നഷ്ടമുണ്ടാകുന്നത്. നാമെടുക്കുന്ന ടിക്കറ്റിലെ ഒരു വിഹിതം മാത്രമാണു നിര്‍മാതാവിനു ലഭിക്കുന്നത്. ഒരു സിനിമ വിജയിക്കുമ്പോള്‍ ഏറ്റവും സന്തോഷിക്കുന്നത് തിയറ്റര്‍ ഉടമകളാണ്.

  സമൂഹത്തിന് അവകാശപ്പെട്ടതാണ്

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  ഓരോ ടിക്കറ്റിലൂടെയും വിനോദ നികുതിയിനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന വരുമാനം, അവിടെ ജീവനക്കാരുടെ ശമ്പളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കുന്നുണ്ട്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിന് 'പ്രേമം' ഓടി ഒരുമാസത്തിനുള്ളില്‍ 15 ലക്ഷം രൂപ വിനോദ നികുതിയിനത്തില്‍ ലഭിച്ച വാര്‍ത്ത മനോരമയില്‍ പ്രസിദ്ധീകരിച്ചതു വായിച്ചപ്പോള്‍ അഭിമാനം തോന്നി. സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണ് ഓരോ ടിക്കറ്റില്‍ നിന്നുമുള്ള വരുമാനം.

  ഇത് ദുഃഖകരം

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  മലയാളമൊഴികെയുള്ള ഭാഷകളിലെ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ സിഡി ഷോപ്പുകളില്‍ ലഭ്യമാണെന്നതായിരുന്നു ഇതേവരെയുള്ള സ്ഥിതി. സര്‍ക്കാരിന്റെ കീഴില്‍ ആന്റി പൈറസി സെല്‍ ഉള്ളപ്പോഴാണ് ഇതെല്ലാമെന്നത് ഏറെ ദുഃഖകരമാണ്.

  പൊലീസിന്റെ സദാചാരം

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  ക്ലാസ് കട്ട് ചെയ്ത് പ്രേമം സിനിമ കാണാന്‍ പോയ വിദ്യാര്‍ത്ഥികളെ ഓപ്പറേഷന്‍ ഗുരുകുലയുടെ പേരില്‍ പൊലീസുകാര്‍ അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ അനുവാദം വാങ്ങാതെ സിനിമ കാണാന്‍ വന്നതിനായിരുന്നു നടപടി. മാതാപിതാക്കളെയും കൂട്ടിവന്ന് കാണാന്‍ യു/എ സര്‍ട്ടിഫിക്കറ്റല്ല പ്രേമത്തിന്റേത്. ആ നടപടി പൊലീസുകാരുടെ സദാചാരഗുണ്ടായിസമാണ്.

  കുട്ടികളില്‍ അവബോധമുണ്ടാക്കണം

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  ക്ലാസ് കട്ട് ചെയ്ത് സിനിമകാണുന്നതിലും പാപമാണ് അതേ പ്രായത്തിലുള്ള കുട്ടികള്‍ സിനിമ നിയമവിരുദ്ധമായി ഡൗണ്‍ലോഡ് ചെയ്തു കാണുന്നത്. പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷ കിട്ടുന്ന കുറ്റമാണ് അതെന്നു വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ പൊലീസിനു കഴിയേണ്ടതുണ്ട്.

  പൊലീസിനും സര്‍ക്കാറിനും കഴിയണം

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  സെന്‍സര്‍ കോപ്പി ചോര്‍ന്നത് ഏതുവഴിക്കാണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാന്‍ സര്‍ക്കാരിനും പൊലീസിനും കഴിയണം. യഥാര്‍ഥ കുറ്റവാളി പിടിക്കപ്പെട്ടേ മതിയാകൂ. പഴുതില്ലാത്ത സിനിമാവ്യവസായത്തിനു സാങ്കേതിക പിന്തുണ നല്‍കാന്‍ ഇവിടെയുള്ള സ്റ്റാര്‍ട്ടപ് കമ്പനികളിലെ മിടുക്കര്‍ക്കു സാങ്കേതിക സഹായം നല്‍കാനാവും.

  തെരുവിലേക്കിറങ്ങാന്‍ ഞാന്‍ തയ്യാര്‍

  പ്രേമത്തിന് വേണ്ടി തെരുവിലേക്കിറങ്ങാനും ഞാന്‍ തയ്യാര്‍

  വ്യാജസിഡിക്കെതിരെയുള്ള മുന്നേറ്റത്തില്‍ തെരുവിലിറങ്ങാനും ഞാന്‍ തയാറാണ്. ഇതു പ്രേമം എന്ന സിനിമയുടെ മാത്രം പ്രശ്‌നമല്ല. സിനിമയുടെ ഭാവിയുടെ പ്രശ്‌നമാണ്- നിവിന്‍ പോളി എഴുതി

  English summary
  I am ready to do mass agitation for piracy says Nivin Pauly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X