»   »  മേനിയഴക് കാണിയ്ക്കാന്‍ സ്വാതിയും

മേനിയഴക് കാണിയ്ക്കാന്‍ സ്വാതിയും

Posted By:
Subscribe to Filmibeat Malayalam

കണ്ണഴകല്ല മേനിയഴക് തന്നെയാണ് വെള്ളിത്തിരയിലെ നിലനില്‍പ്പിന് അനിവാര്യമെന്ന് തിരിച്ചറിഞ്ഞിരിയ്ക്കുകയാണ് തെലുങ്ക് സുന്ദരി സ്വാതി. സുബ്രഹ്മണ്യപുരത്തിലെ കണ്‍കള്‍ ഇരണ്ടാല്‍...എന്ന ഗാനം ഹിറ്റായതോടെ തന്റെ കണ്ണഴകില്‍ തെന്നിന്ത്യയുടെ മനം മയങ്ങുമെന്നാണ് ഈ സുന്ദരി കരുതിയിരുന്നത്.

എന്നാല്‍ ഈ സിനിമയൊന്നും തമിഴിലും തെലുങ്കിലും ചുവടുറപ്പിയ്ക്കാന്‍ സ്വാതിയെ സഹായിച്ചില്ല. തമിഴില്‍ ഇതിന് ശേഷം ശശികുമാറിന്റെ ചിത്രമായ പോരാളിയില്‍ മാത്രമാണ് സ്വാതി പ്രത്യക്ഷപ്പെട്ടത്. തെലുങ്കില്‍ ശാലീനസുന്ദരിയെന്ന പേരുണ്ടെങ്കിലും ഒരു സൂപ്പര്‍ ഹീറോയിനായി മാറാന്‍ സ്വാതിയ്ക്ക് സാധിച്ചിരുന്നില്ല.

മേനിയഴക് പ്രദര്‍ശിപ്പിയ്ക്കാതെ ശാലീന സുന്ദരിയായി തുടര്‍ന്നതാണ് കരിയര്‍ മുരടിയ്ക്കാന്‍ കാരണമെന്ന് സ്വാതി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയിങ്ങോട്ട് ലേശം ഗ്ലാമറൊക്കെ ആവാമെന്നാണ് സ്വാതി ഇപ്പോഴത്തെ നിലപാട്. തുണിയുടെ വലിപ്പം കുറഞ്ഞാല്‍ തമിഴിലും തെലുങ്കിലും അത് നേട്ടമാവുമെന്നാണ് സുന്ദരിയുടെ പ്രതീക്ഷ.

തമിഴിനൊപ്പം മലയാളത്തിലും ഭാഗ്യം പരീക്ഷിയ്ക്കാനൊരുങ്ങുകയാണ് സ്വാതി. ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന ആമേനിലൂടെയാണ് തെലുങ്ക് സുന്ദരി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്.

English summary
Subramaniapuram launched the career of lead actress Swathi in a big way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam