വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

By Aswathi

ഷംന കാസിമിനെ വെള്ളിത്തിരയില്‍ ഇപ്പോഴധികം കാണാറില്ലെന്ന് ഒരു പൊതു അഭിപ്രായമുണ്ട്. വരുന്നുണ്ടെങ്കില്‍ തന്നെ അതിഥി വേഷത്തിലെത്തി ഒരു ഡാന്‍സും ചെയ്ത് പോകുകയാണ് പതിവ്. എന്നാല്‍ താന്‍ എങ്ങും പോയിട്ടില്ലെന്ന് നടി ഓര്‍മിപ്പിക്കുന്നു.

വന്ന വഴി മറക്കുന്നയാളല്ല ഞാന്‍. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ഞാന്‍ ബിഗ് സ്‌ക്രീനിലെത്തിയത്. ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലാണ് ഇപ്പോള്‍ ശ്രദ്ധ. അത് കാരണം ഒത്തിരി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഷംന അതൊന്നും കാര്യമാക്കുന്നില്ല.

ടെലിവിഷന്‍ പരിപാടികളിലൂടെ

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

ടെലിവിഷനിലെ ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ഷംനയുടെ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. അതിനാല്‍ തന്നെ തനിക്ക് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്നതിനോടാണ് താല്‍പര്യമെന്നാണ് നടി പറയുന്നത്.

തെന്നിന്ത്യയില്‍ രാശി

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഷംനയ്ക്കും രാശി തെളിഞ്ഞത് തമിഴകത്താണ്. ചട്ടക്കാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഷംനയെ തേടി തമിഴില്‍ നിന്നും കന്നടയില്‍ നിന്നും തെലുങ്കില്‍ നിന്നും ധാരാളം അവസരങ്ങള്‍ വന്നു.

മിലിയിലെ മോഡേണ്‍ ഗേള്‍

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന സ്ത്രീപക്ഷ സിനിമയിലാണ് ഇപ്പോള്‍ ഷംന അഭിനയിക്കുന്നത്. നിവിന്‍ പോളിയും അമലാ പോളും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രത്തിലെ രണ്ടാം നായികയാണ് ഷംന. വളരെ മോഡേണായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് മിലിയില്‍

യതാര്‍ത്ഥ ജീവിതത്തില്‍

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

സിനിമയില്‍ ഒരു പക്ഷെ മോഡേണായിരിക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ വളരെ സിംപിളാണെന്ന് ഷംന കാസിം പറയുന്നു. കുറച്ച് മേക്കപ്പ് മാത്രമേ ഉപയോഗിക്കൂ

രാജാധിരാജയിലെ ഐറ്റം ഡാന്‍സ്

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

ആരോഗ്യപരമായ ചില കാരണങ്ങളാല്‍ ആദ്യം രാജാധിരാജയിലെ ഡാന്‍സ് ചെയ്യേണ്ട എന്നു കരുതിയതാണ്. പിന്നെയാണ് അതിന്റെ ഛായാഗ്രാഹക വൃന്ദാ മാസ്റ്ററാണെന്ന് അറിഞ്ഞത്. പിന്നീട് ഒരു രണ്ടാം ആലോചനയുണ്ടായില്ല. ആകെ ചോദിച്ചത് തന്റെ കോസ്റ്റ്യൂമിനെക്കുറിച്ചു മാത്രമാണ്- ഷംന പറഞ്ഞു

ഐറ്റം ഡാന്‍സിനെ കുറിച്ച്

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

ഒരു നടി ഒരു സിനിമയില്‍ ഡാന്‍സ് ചെയ്താല്‍ അതിനെ ഐറ്റം ഡാന്‍സെന്നും നടന്‍ ചെയ്താല്‍ അതിന് ഡാന്‍സ് നമ്പെരെന്നും പറയുന്നത് എന്തു കൊണ്ടാണെന്ന് ഷംന ചോദിക്കുന്നു.

തമിഴാണ് കംഫര്‍ട്ടബ്ള്‍

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

തമിഴിലാണ് കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. തമിഴ് സിനിമയാണ് എന്നെ താരമായി കണക്കാകിയതും. അതിനാല്‍ തന്നെ മലയാളത്തെക്കാള്‍ തമിഴാണ് കൂടുതല്‍ കംഫര്‍ട്ടബഌയി തോന്നിയതെന്നും ഷംന പറഞ്ഞു.

തെലുങ്കും കന്നടയും

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

തെലുങ്കിലും കന്നഡയിലും താന്‍ അഭിനയിച്ച പല ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നെന്നും ഷംന പറഞ്ഞു.

നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

മലയാളത്തില്‍ മാത്രമല്ല തെലുങ്ക് സിനിമയിലും വളരെ ശ്രദ്ധിച്ചാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. കിട്ടുന്ന വേഷങ്ങളെല്ലാം ചെയ്ത് പിന്നീട് അതേപ്പറ്റി വിഷമിക്കുന്നതിനേക്കാളും നല്ലത് അതാണ്. നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു.

സിനിമയെക്കാള്‍ പ്രധാനം

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

പല റിയാലിറ്റി ഷോകളിലും പങ്കെടുക്കുന്നതിനാല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകാറുണ്ടെന്ന് എന്നോട് പലരും പറയാറുണ്ട്. പക്ഷേ ഡാന്‍സാണ് എനിക്ക് എല്ലാം. അതിനാല്‍ത്തന്നെ സിനിമയേക്കാള്‍ ടെലിവിഷനില്‍ ജോലി ചെയ്യാനാണ് ഇഷ്ടമെന്ന് ഷംന വ്യക്തമാക്കി.

അസിനെ പോലെയുണ്ടല്ലോ

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

പലരും എന്നെ കണ്ടാല്‍ അസിനെ പോലെയും ശ്രിയ ശരണിനെ പോലെയും തോന്നാറുണ്ടെന്ന് പറയാറുണ്ട്. പക്ഷേ അത്തരത്തിലുള്ള താരതമ്യപ്പെടുത്തലിനോട് താല്‍പര്യമില്ല. അതിനാല്‍ തന്നെ ഇത്തരം അഭിപ്രായങ്ങളോട് പ്രതികരിക്കാറില്ല

വിവാഹം??

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

2016 ല്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഷംന പറഞ്ഞു. അതൊരു പ്രണയവിവാഹമായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. പക്ഷേ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്നാണ് ആഗ്രഹം.

ഭാവി വരനെ കുറിച്ച്

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

ഭാവി ഭര്‍ത്താവ് എന്റെ ഡാന്‍സിനോടുള്ള താല്‍പര്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആളായിരിക്കണമെന്നതാണ് പ്രാര്‍ത്ഥനയെന്ന് ഷംന പറഞ്ഞു.

പുതിയ ചിത്രങ്ങള്‍

വന്ന വഴി മറക്കില്ലെന്ന് ഷംന കാസിം

തമിഴിലും കന്നടയിലും തെലുങ്കിലും പുതിയ ചിത്രങ്ങള്‍ക്ക് ഒപ്പിട്ടിട്ടുണ്ട്. തെലുങ്കിലെ ഹൊറര്‍ ചിത്രമായ 'ആവുനു'വിന്റെ രണ്ടാം ഭാഗത്തില്‍ ഷംനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X