അങ്ങനെ ഞാനൊരു നല്ല സിനിമയുടെ ഭാഗമായി: ഉണ്ണി മുകുന്ദന്‍
ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം നല്ലൊരു കഥാപാത്രത്തിലൂടെ തന്നെ തുടക്കം കിട്ടിയെങ്കിലും ഉണ്ണി മുകുന്ദന്‍ എന്ന നടന് മലയാള സിനിമയില്‍ അധികം തിളങ്ങാന്‍ കഴഞ്ഞിരുന്നില്ല. പതിനൊന്നോളം സിനിമകള്‍ ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 'മല്ലു സിംഗ്' എന്ന ഒറ്റ ചിത്രമാത്രമാണ്.
പക്ഷെ ഉണ്ണി നല്ലൊരു അവസരത്തിന് വേണ്ടി കാത്തിരുന്നു. ശാരീരികമായും മാനസികമായും അതിന് വേണ്ടി തയ്യാറെടുത്തു. ഇപ്പോള്‍ ഉണ്ണി മകുന്ദന്‍ സന്തോഷവാനാണ്. പ്രതീക്ഷിച്ച വേഷം കിട്ടി. അത് ക്ലിക്കായി.

ലാല്‍ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യന്‍' എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് ഉണ്ണി. അങ്ങനെ താനും ഒരു നല്ല സിനിമയുടെ ഭാഗമായെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
വിക്രമാദിത്യന്‍ ഹിറ്റായതോടെ ഉണ്ണിയ്ക്ക് വെള്ളിത്തിരയില്‍ നിന്ന് നല്ല നല്ല അവസരങ്ങള്‍ വരുന്നുണ്ട്. 'സലാല മൊബാല്‍സി'ന് ശേഷം ശരത് ഹരിദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉണ്ണി അടുത്തതായി അഭിനയിക്കുന്നത്. 'എന്തൊരു ഭാഗ്യം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിക്കി ഗില്‍റാനിയാണ് നായിക.


Click it and Unblock the Notifications











