പ്രതികരിക്കുമ്പോള്‍ ആരെയും ഭയക്കാറില്ല: ജയസൂര്യ
സിനിമാ താരങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നതും അഭിപ്രായം പറയുന്നതും സര്‍വ്വ സാധാരണമായിരിക്കുകയാണ്. ചിലര്‍ക്കൊക്കെ ഇപ്പോഴും ഭയമാണ്, പ്രതികരിച്ചാല്‍ അത് തങ്ങളുടെ കരിയറിനെ ബാധിക്കുമോ എന്ന്. പ്രത്യേകിച്ച് ജനപ്രതിനിധികളോടുള്ള കളിയാകുമ്പോള്‍. കാണാനല്പം ചോക്ലേറ്റാണെങ്കിലും ജയസൂര്യയ്ക്ക് അങ്ങനെ ഭയമൊന്നുമില്ല കേട്ടോ.
ഗട്ടറുകള്‍ക്കൊണ്ട് നടക്കാന്‍ പോലും കഴിയാത്ത റോഡില്‍ നാട്ടുകാരോടൊപ്പം ഇറങ്ങി കുഴികള്‍ മണ്ണിട്ട് നികത്താനും റോഡ് ശരിയാക്കാതെ ടോള്‍ പിരിവ് തരില്ലെന്ന് വാശിപിടിച്ച ഒരേ ഒരു നടന്‍ ജയസൂര്യ മാത്രമാണ്. ഈ വിഷയം എങ്ങനെയും തന്റെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനും ജയസൂര്യയ്ക്ക് മടിയോ ഭയമോ ഇല്ല.

തനൊരു പോരാളിയായതുകൊണ്ടല്ല ചില പ്രശ്‌നങ്ങള്‍ കാണുമ്പോള്‍ ഇടപെടുന്നതെന്നാണ് ജയസൂര്യ പറയുന്നത്. പ്രതികരിക്കേണ്ട സമയത്തോ പ്രതികരിച്ചിട്ടുള്ള സമയത്തോ ആരെയും ഭയന്നിട്ടില്ല. ഇനി ഭയക്കുമെന്ന് തോന്നുമില്ലെന്ന് ജയസൂര്യ പറഞ്ഞു.
ഒരു സിനിമാ നടനായതുകൊണ്ട് പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാണ് പ്രതികരിക്കുന്നതെന്ന് പറയുന്നവരുണ്ട്. അവരുടെ മനസ്സിന്റെ വലിപ്പകുറവെന്നല്ലാതെ അതിലൊന്നും പറയാനില്ല. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഞാന്‍ സിനിമയില്‍ ഉണ്ട്. സിനിമ തന്നതിനെക്കാള്‍ ഏറെ പബ്ലിസിറ്റി മറ്റൊന്നിനും തരാനില്ല. സിനിമാ നടനും മറ്റെല്ലാവരെയും പോലെയാണ്. ഈ രാജ്യത്തെ നിയമങ്ങളും അവകാശങ്ങളും കടമകളും എല്ലാവര്‍ക്കും ഒരുപോലെയാണ്.
സാധാരണ പ്രശസ്തര്‍ പലതും ഒഴിവാക്കി പോകാറാണ് പതിവെന്നും എന്നാല്‍ താന്‍ അതില്‍ നിന്ന് വ്യത്യസ്തനാകുന്നത് ഒരു സാധാരണക്കാരനാണെന്ന ഉത്തമവിശ്വാസമുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു.


Click it and Unblock the Notifications











