ചുംബിയ്ക്കുന്നതില്‍ താന്‍ ഹെഡ് മാസ്റ്ററാണെന്ന് ഇമ്രാന്‍ ഹാഷ്മി
ഇമ്രാന്‍ ഹാഷ്മി ചിത്രമെന്ന് കേട്ടാല്‍ ചൂടന്‍ ഒരു ചുംബന രംഗം പ്രതീക്ഷിയ്ക്കാതെ തീയേറ്ററിലേയ്ക്ക് പോകാനാവാത്ത ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഹാഷ്മിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. സിനിമയിലെത്തുന്ന പുതിയ പിള്ളേരെല്ലാം ചുംബന സീനില്‍ കസറുകയല്ലേ പിന്നെന്ത് ഇമ്രാന്‍ ഹാഷ്മി അല്ലേ? അങ്ങനെയൊക്കെ പറായാന്‍ വരട്ടേ ഇനി ആരൊക്കെ ചുംബിച്ചാലും ഒരിയ്ക്കലും ഇമ്രാന്‍ ഹാഷ്മി ആകില്ലെന്ന് താരം തന്നെ പറയുന്നു.
ചുംബനത്തില്‍ താന്‍ ഹെഡ് മാസ്റ്ററാണെന്നും പുതിയ താരങ്ങള്‍ ഇനി പത്ത് വര്‍ഷം കിണഞ്ഞ് ശ്രമിച്ചാല്‍ പോലും ഇക്കാര്യത്തില്‍ തന്റെ ഏഴയലത്ത് എത്താന്‍ പറ്റില്ലെന്ന് ഹാഷ്മി പറയുന്നു. സ്വന്തം കുടുംബത്തില്‍ ഉള്ള ഒരു കുട്ടി (ആലിയ ഭട്ട് ) തന്നെ ഇപ്പോള്‍ ചുംബനത്തിലെ ഇമ്രന്‍ഹാഷ്മിയുടെ പെണ്‍രൂപമായി മാറാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിയ്ക്കുകയല്ലേ.

ചുംബനത്തില്‍ പോലും ഹാഷ്മിയ്ക്ക് ഇപ്പോള്‍ മത്സരിയ്ക്കണ്ടേത് കസിനായ ആലിയ ഭട്ടിനോടാണ്. എന്നാലും ചുംബിയ്ക്കാന്‍ ആലിയയും കൂട്ടരും തന്നോളം വളര്‍ന്നിട്ടില്ലെന്നാണ് ഹാഷ്മിയുടെ അഭിപ്രായം. തന്റെ ഏറ്റവും പുതിയ ചിത്രമായ രാജ നട്വര്‍ലാലിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് ഹാഷ്മി ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
ചിത്രത്തില്‍ ഹുമൈമ മാലിക്ക് ആണ് നായിക. ഇമ്രാന്‍ ഹാഷ്മിയുടെ ചിത്രങ്ങള്‍ കണ്ട് ആള്‍ അല്‍പ്പം വശപിശകാണെന്ന് കരുതിയ ഹുമൈമ ആകെ ഞെട്ടലിലാണ്. സ്‌ക്രീനില്‍ കാണുന്ന ഹാഷ്മിയല്ല യഥാര്‍ത്ഥ ജീവിത്തിലെന്നും വളരെ നാണക്കാരനായ ഒരാളാണെന്നും ഹുമൈമ. ആദ്യമായി ഹാഷ്മിയെ പരിചയപ്പെടാന്‍ ചെന്ന തന്നെ ഹാഷ്മി മൈന്‍ഡ് ചെയ്തതേയില്ലെന്നും താരം പറയുന്നു.


Click it and Unblock the Notifications











