»   » മലയാള സിനിമയില്‍ ആരാണ് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്?

മലയാള സിനിമയില്‍ ആരാണ് ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്?

Posted By:
Subscribe to Filmibeat Malayalam

സിനിമാ മേഖലയ്ക്ക് ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയ ഇപ്പോള്‍ സിനിമാ പ്രചാരണത്തിനുള്ള ഏറ്റവും നല്ല മാധ്യമാണ്. ലോകം മുഴുവന്‍ ഒരു മുഖം മാത്രം നോക്കി നില്‍ക്കുമ്പോള്‍, അതിലൂടെ എന്തും അറിയിക്കാന്‍ കഴിയുമല്ലോ.

മലയാള സിനിമയിലെ നടന്മാരില്‍ ഫെയ്‌സ്ബുക്കിന്റെ സാദ്ധ്യതകള്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ യുവനടന്‍ അജു വര്‍ഗ്ഗീസ് ഉടനെ മറുപടി പറയും.
ഞാനാണ് ഫെയ്‌സ്ബുക്ക് രാജാവ് എന്ന്.

ajuverghese

ഒഴിവുവേളകളില്‍ സമയം പോക്കാന്‍ ഒരു മാര്‍ഗ്ഗം എന്ന നിലയിലാണ് ഫേസ്ബുക്കും വാട്‌സാപ്പുമൊക്കെ ശ്രദ്ധിച്ചുതുടങ്ങിയതത്രെ. പിന്നെ സിനിമ പ്രൊമോട്ട് ചെയ്യാന്‍ ഇതു നല്ലതാണെന്ന് തോന്നിയെന്നാണ് അജു പറയുന്നത്

എന്റെ കുടുംബത്തിലാരും മാധ്യമപ്രവര്‍ത്തകരായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ആകുമ്പോള്‍ ചെലവില്ലാതെ സിനിമകള്‍ പ്രൊമോട്ട് ചെയ്യാന്‍ കഴിയും. പിന്നെ പ്രതികരണങ്ങള്‍ നമുക്ക് അപ്പപ്പോള്‍ കിട്ടുകയും ചെയ്യും എന്നാണ് അജുവിന്റെ പക്ഷം.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മുതല്‍ ഈ രീതിയില്‍ സപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്ന് അജു പറഞ്ഞു. അതുകൊണ്ട് ഫെയ്‌സ്ബുക്കും വാട്ട്‌സ് ആപ്പുമൊക്കെ എന്റെ മുന്നില്‍ സജീവമാണ്. എനിക്കതെല്ലാം നേരം കൊല്ലികളുമാണ്- അജു വര്‍ഗ്ഗീസ്.

English summary
I am the king of facebook says Aju Varghese

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam