ഫഹദ് എന്ന ബാച്ചിലറിന്റെ അവസാനത്തെ നായിക ഞാനാണ്: നിവേദ
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിവേദ തോമസ് വളരെ ശ്രദ്ധിക്കാറുണ്ട്. നായികയായി വേഷമിടുമ്പോള്‍ തന്നെ മകളായും സഹോദരന്റെ പെങ്ങളായും ശ്രദ്ധിക്കപ്പെടുന്ന നിവേദയുടെ ഒടുവിലത്തെ റിലീസാണ് 'മണിരത്‌നം'. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നിവേദയുടെ നായകന്‍.
ഫഹദിനൊപ്പമുള്ള അഭിനയം നല്ല അനുഭവമായിരുന്നു എന്നാണ് നിവേദ തോമസ് പറയുന്നത്. ഇതിന് മുമ്പ് 'ചാപ്പ കുരിശ്' എന്ന ചിത്രത്തിലും ഒരു റോള്‍ നിവേദയ്ക്ക് ഉണ്ടായിരുന്നു. മണിരത്‌നത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഫഹദ് ഫാസില്‍ എന്ന ബാച്ചിലറിന്റെ അവസാനത്ത നായികയും, കല്യാണം കഴിഞ്ഞതിന് ശേഷമുള്ള ഫഹദിന്റെ ആദ്യത്തെ നായികയും ഞാനാണെന്നാണ് നിവേദ പറയുന്നത്.

ഫഹദ് ഫാസില്‍ - നസ്‌റിയ നസീം കല്യാണത്തിന്റെ ഇടയിലായിരുന്നു മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിങ്. കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോലും പോകാതെ ഫഹദ് നേരെ സെറ്റിലെത്തി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
മണിരത്‌നം എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയുടെ വസ്ത്രധാരണം ഒഴിച്ചാല്‍, ആ കഥാപാത്രവുമായി തനിക്ക് ഏറെ അടുപ്പമുണ്ടെന്നാണ് നിവേദ പറയുന്നത്. യഥാര്‍ത്ഥ ജീവിതത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നിവേദയ്ക്ക് ഇഷ്ടമാണത്രെ.
കമല്‍ ഹസന്‍ നായകനാകുന്ന 'പാപനാശം' എന്ന ചിത്രത്തിലാണ് നിവേദ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഹിറ്റാക്കി 'ദൃശ്യ'ത്തിന്റെ റീമേക്കാണ് പാപനാശം. ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും തിരിച്ചുവരുന്നത്. ദൃശ്യത്തില്‍ ആദ്യം മോഹന്‍ലാലിന്റെ മകളായി പരിഗണിച്ചത് നിവേദയെ ആയിരുന്നത്രെ. പിന്നീട് ഡേറ്റിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം നിവേദ പിന്മാറുകയും അന്‍സിബയ്ക്ക അവസരം ലഭിക്കുകയുമായിരുന്നു.


Click it and Unblock the Notifications











