സോഷ്യന്‍ മീഡിയയിലെ താരം ഞാന്‍ തന്നെ: സന്തോഷ് പണ്ഡിറ്റ്
പുതിയ സിനിമകളുമായി സന്തോഷ് പണ്ഡിറ്റ് വീണ്ടും. മികച്ച സിനിമകളുണ്ടാക്കുന്ന തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ മറികടക്കാനുള്ള ശ്രമിത്തിലാണ് ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ്. വിമര്‍ശനം തന്റെ ജനപ്രിയത കൂട്ടിയെന്നും ഈ സ്വയം പ്രഖ്യാപിത സൂപ്പര്‍സറ്റാര്‍ പറയുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എന്റെ മനസാക്ഷി പറയുന്നതാണ് ശരി. എനിക്ക് പത്ത് രൂപ കിട്ടിയാല്‍ അഞ്ച് രൂപ സമൂഹത്തിന് നല്‍കുമെന്ന് പറഞ്ഞ സന്തോഷ് തനിക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളെ പരിഹസിച്ചു. വിമര്‍ശനം എന്റെ ജനപ്രിയത കൂട്ടുന്നു.

ഫേസ്ബബുക്കില്‍ ഞാന്‍ തന്നെയാണ് ഇപ്പോഴും നമ്പന്‍ ടു (അപ്പോള്‍ നമ്പര്‍ വണ്‍ ആരായിരിക്കും?) സോഷ്യല്‍ മീഡിയയിലെ താരം ഞാന്‍ തന്നെയാണ്. ആളുകള്‍ എന്നെ ഇപ്പോഴും ഇഷ്ടപ്പെടുന്നുണ്ട്- സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഈ വര്‍ഷം രണ്ട് തിരക്കഥകള്‍ തന്റേതായി ഉണ്ടായിട്ടും രണ്ടാമത്തേത് വര്‍ഷാവസാനമായതുകൊണ്ട് പരിഗണിക്കപ്പെട്ടില്ല എന്ന പരാതി പണ്ഡിറ്റിനുണ്ട്. കുറഞ്ഞ ചെലവില്‍ മികച്ച നേട്ടമുണ്ടാക്കുന്ന പ്രായോഗിക വഴിയാണ് തന്റേതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കാളിദാസന്‍ കവിത എഴുതുന്നു എന്ന ചിത്രം ഇപ്പോള്‍ ക്രിസ്തുമസിനോടനുബന്ധിച്ച് റിലീസ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











