»   » ഐസക്കിന്റെ സമകാലികനാണെന്ന് പറയാന്‍ കുറച്ച് മടിയുണ്ട്: മമ്മൂട്ടി

ഐസക്കിന്റെ സമകാലികനാണെന്ന് പറയാന്‍ കുറച്ച് മടിയുണ്ട്: മമ്മൂട്ടി

By: Rohini
Subscribe to Filmibeat Malayalam

തന്റെ ഫേസ്ബുക്ക് ഡയറി എന്ന പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്ത ചടങ്ങിനെ കുറിച്ച് തോമസ് ഐസക്കിന്റെ ഫ്‌സ്ബുക്ക് പോസ്റ്റ്. ഐസക്കിന്റെ നരച്ച താടിയും മുടിയുമെല്ലാം അദ്ദേഹത്തിന്റെ പണിക്കു പറ്റിയതാണ്. എന്റെ തൊഴിലിന് ഇതു പറ്റില്ല. അതുകൊണ്ട് ഐസക്കിന്റെ സമകാലീനനാണെന്നു പറയാന്‍ കുറച്ച് മടിയുണ്ട്. സത്യത്തില്‍ ഞാന്‍ ഒരു വര്‍ഷം മഹാരാജാസില്‍ സീനിയര്‍ ആയിരുന്നു- എന്ന് പറഞ്ഞുകൊണ്ടാണത്രെ മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്.

ഞങ്ങളിരുവരുടെയും ഗുരുനാഥനായിരുന്ന സാനു മാഷിന്റെ സാന്നിദ്ധ്യം ഒട്ടേറെ ഗതകാല സ്മരണകളുയര്‍ത്തി. പ്രായാധിക്യത്തെ വകവക്കാതെ മുക്കാല്‍ മണിക്കുര്‍ നീണ്ട ഉജ്വലമായ പ്രഭാഷണമായിരുന്നു സാനു മാഷിന്റെത്. പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിന്റെ എം.ഡി രവി ഡി സി ചടങ്ങിനെത്തിയിരുന്നു.

mammootty-thomas-isaac

റൂബിന്‍ ഡിക്രൂസ് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ കടന്നു വരവിന്റെ ആരവം. ഈ പ്രകാശനം ഏപ്രില്‍ 10നു നടക്കേണ്ടതായിരുന്നു. പരവൂര്‍ വെടിക്കെട്ടു ദുരന്തം മൂലം മാറ്റി വച്ചതാണ്. യാദൃശ്ചികമാണെങ്കിലും മമ്മൂട്ടി തെരഞ്ഞെടുത്ത ദിവസം ഏപ്രില്‍ 23 ആയിരുന്നു. ലോക പുസ്തക ദിനമാണെന്നതാണ് 23 ന്റെ സൗഭാഗ്യം- ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് മുഴുവനായി വായിക്കാം

-
-
-
-
-
-
English summary
I am the senior of Thomas Isaac from Maharajas College: Mammootty
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam