»   » തമിഴകത്ത് എനിയ്ക്ക് ശത്രുക്കളില്ല: രമ്യ നമ്പീശന്‍

തമിഴകത്ത് എനിയ്ക്ക് ശത്രുക്കളില്ല: രമ്യ നമ്പീശന്‍

Posted By:
Subscribe to Filmibeat Malayalam
Ramya Nambeesan
മലയാളത്തില്‍ മികച്ച റോളുകള്‍ ലഭിയ്ക്കാതായപ്പോഴാണ് നടി രമ്യ നമ്പീശന്‍ തമിഴകത്തേയ്ക്ക് ചുവടുമാറ്റം നടത്തിയത്. അവിടെ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ രമ്യ മടികാണിച്ചിരുന്നില്ല. പിന്നീട് വലിയ മേക്കോവറിലൂടെ വീണ്ടും മലയാളത്തിലെത്തിയ താരത്തിന്റെ തമിഴ് താരജീവിതത്തെക്കുറിച്ച് അനേകം ഗോസിപ്പുകള്‍ വന്നിട്ടുണ്ട്.

തമിഴകത്ത് രമ്യയ്ക്ക് ഏറെ ശത്രുക്കളുണ്ടെന്നതായിരുന്നു ഇതിലെ പ്രധാന ഗോസിപ്പ്. പല നടിമാരും രമ്യയ്ക്ക് ലഭിക്കേണ്ടുന്ന റോളുകള്‍ തട്ടിയെടുക്കുകയും രമ്യയെ പുറംതള്ളാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രമ്യ ഇത്തരം ഗോസിപ്പുകളെ തള്ളുകയാണ്. അത്തരത്തില്‍ ഒരു ഭീഷണി തനിയ്ക്ക് തമിഴകത്ത് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെന്നാണ് താരം പറയുന്നത്. "മികച്ച അനുഭവങ്ങള്‍ മാത്രമേ എനിയ്ക്ക് തമിഴകത്ത് ഉണ്ടായിട്ടുള്ളു. ഞാനഭിനയിക്കണമെന്ന് നിര്‍ബ്ബന്ധമുള്ള സംവിധായകര്‍ രണ്ടുവര്‍ഷത്തോളം വരെ എന്റെ ഡേറ്റിന് വേണ്ടി കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്, അതുകൊണ്ടുതന്നെ എനിയ്ക്കുവേണ്ടിയുള്ള റോളുകള്‍ മറ്റാരും തട്ടിയെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല"- രമ്യ പറയുന്നു.

മലയാളത്തിലെന്നപോലെ തമിഴകത്തും രമ്യ സജീവമാണിപ്പോള്‍, അഭിനയത്തിനൊപ്പം ഗായികയെന്ന റോളിലും രമ്യ തിളങ്ങുന്നുണ്ട്. തമിഴില്‍ അടുത്തകാലത്തിറങ്ങിയ പിസയെന്ന ചിത്രത്തിലെ അഭിനയത്തിന് രമ്യയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Actress Ramya Nambeesan said that she is not at all facing anu harassments in Kollywood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam