ഞാന്‍ വാപ്പച്ചിയെ പിന്തുടരാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍
വ്യക്തി ജീവിതത്തിലായാലും സിനിമയ്ക്കകത്തായാലും മമ്മൂട്ടി എന്ന നടന് ക്ലീന്‍ ഇമേജാണ്. സിനിമയ്ക്കകത്തുള്ളവര്‍ തന്നെ അക്കാര്യം സമ്മതിച്ചതുമാണ്. നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍ പോലുള്ള യുതാരനിര മമ്മൂട്ടിയുടെ കടുത്ത ആരാധകരാണെന്നതും പ്രേക്ഷകര്‍ക്കറിയാം.
സിനിമയില്‍ വന്നതിന് ശേഷമാണ് ഇവര്‍ക്കൊക്കെ മമ്മൂട്ടി എന്ന നടനെ അറിയാവുന്നത്. എന്നാല്‍ മമ്മൂട്ടിയെ മാത്രം കണ്ടുവളര്‍ന്ന അദ്ദേഹത്തിന്റെ ഒരു ആരാധകനുണ്ട്. കക്ഷി മമ്മൂട്ടിയുടെ വീട്ടില്‍ തന്നെയാണ് താമസം.

മറ്റാരുമല്ല, മെഗാസ്റ്റാറിന്റെ മകനും യൂത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ. പലകാര്യത്തിലും താന്‍ വാപ്പച്ചിയെ പിന്തുടരുകയാണെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അഭിനയമാണെങ്കിലും സ്വകാര്യജീവിതമാണെങ്കിലും നൂറ് ശതമാനത്തിന് മുകളില്‍ പ്രയത്‌നമെടുത്ത് ചെയ്യുന്ന ആളാണ് വാപ്പച്ചിയെന്ന് ദുല്‍ഖര്‍ പറയുന്നു.
ഒന്നും പകുതി മനസ്സോടെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയില്ല. വാപ്പച്ചിയുടെ ഈ ഒരു ജീവിതരീതിയാണ് ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. അതിനെനിക്ക് കഴിയുമോ എന്നറിയില്ലെന്നും എങ്കിലും എന്നും ഞാന്‍ അതിന് ശ്രമിക്കാറുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.


Click it and Unblock the Notifications