»   » ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍, ചെറുപ്പക്കാരുടെ ആഗ്രഹം ഞാന്‍ മുതലെടുക്കുകയാണെന്ന് മമ്മൂട്ടി

ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍, ചെറുപ്പക്കാരുടെ ആഗ്രഹം ഞാന്‍ മുതലെടുക്കുകയാണെന്ന് മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

കുറച്ചു കാലങ്ങളായി മമ്മൂട്ടി കൂടുതലും പുതുമുഖ സംവിധായകര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമാണ് ഡേറ്റ് നല്‍കുന്നത്. അതെന്താണ് അങ്ങനെ എന്ന് ചോദിച്ചപ്പോള്‍, ചെറുപ്പക്കാരില്‍ നിന്ന് തനിക്ക് പലതും പഠിക്കാനുണ്ട് എന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്. ആ പറഞ്ഞത് മമ്മൂട്ടി വീണ്ടും ആവര്‍ത്തിയ്ക്കുന്നു.

പെണ്‍ വിഷയത്തില്‍ മനസ്സറിയാത്ത കാര്യം കേള്‍ക്കുമ്പോള്‍ കണ്ണില്‍ നിന്ന് അറിയാതെ വെള്ളം വരും: മമ്മൂട്ടി

പുള്ളിക്കാരന്‍ സ്റ്റാറാ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഗാസ്റ്റാര്‍. സെവന്‍ത് ഡേ എന്ന ചിത്രമൊരുക്കിക്കൊണ്ട് സംവിധാന രംഗത്തെത്തിയ ശ്യാധറാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം..

മുതലെടുക്കുകയാണ് ഞാന്‍

യഥാര്‍ത്ഥത്തില്‍ ഞാനിപ്പോള്‍ പുതിയ സംവിധായകരുടെ കൂടെയും സാങ്കേതിക പ്രവര്‍ത്തകരുടെ കൂടെയും ജോലി ചെയ്യാറുണ്ട്. അതെന്റെ സ്വാര്‍ത്ഥതയാണ്. പുതിയ ചെറുപ്പക്കാര്‍ക്ക് പലതും ചെയ്യാനുള്ള ആഗ്രഹങ്ങളുണ്ടാവും. ആ ആഗ്രഹങ്ങള്‍ക്ക് ഞാന്‍ അവസരമുണ്ടാക്കി കൊടുക്കുകയല്ല, മറിച്ച് അവരുടെ ആഗ്രഹത്തെ ഞാന്‍ മുതലെടുക്കുകയാണ്. അതാണ് സത്യം.

ചെറുപ്പം വീണ്ടെടുക്കാന്‍

ഇവര്‍ക്ക് പറയാനുള്ള പുതിയ കാര്യങ്ങള്‍ എന്നിലൂടെ പറയുമ്പോള്‍ എനിക്കും അതൊരു പുതുമയാണ്. ഞാനുമൊന്ന് റീഫ്രഷ് ആകുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന മനസ്സിന്റെ (ലുക്കിന്റെ അല്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടേ) ചെറുപ്പം നഷ്ടപ്പെടുത്താതെ സൂക്ഷിക്കാനും വേണ്ടിയാണ്.

അവര്‍ എന്നെ സഹായിക്കുന്നു

ഒരുപാട് പുതിയ സംവിധായകര്‍ മനസ്സിന്റെ ചെറുപ്പം നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ എന്നെ സഹായിക്കുന്നുണ്ട്. പുതിയ കാര്യങ്ങള്‍ അറിയാനും, പുതിയ കഥാപാത്രങ്ങളായി മാറാനുമൊക്കെ എന്നെ സഹായിക്കുന്നു. ഇനിയും ഒരുപാട് സംവിധായകര്‍ വരാനുണ്ട് എനിക്ക്.

തീരുമാനം തെറ്റാറില്ല

എന്റെ തീരുമാനങ്ങള്‍ പലപ്പോഴും തെറ്റാറില്ല. പുള്ളിക്കാരന്‍ സ്റ്റാറാണ് എന്ന ചിത്രവും തെറ്റില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിയ്ക്കുന്നത്. അങ്ങനെ ആവട്ടെ എന്നാഗ്രഹിയ്ക്കുന്നു - മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ കഥാപാത്രം

അധ്യാപകര്‍ക്ക് ക്ലാസെടുക്കാന്‍ വരുന്ന അധ്യാപകനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മഴയെത്തും മുന്‍പേ, ബെസ്റ്റ് ആക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും അധ്യാപകന്റെ വേഷത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ.

മറ്റ് കഥാപാത്രങ്ങള്‍

മമ്മുട്ടി നായകനാവുന്ന ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അവര്‍ക്കൊപ്പം ഇന്നസെന്റ്, ഹരീഷ് പെരുമണ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.

English summary
I am using the dream of youngsters says Mammootty

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam