»   » കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

Posted By:
Subscribe to Filmibeat Malayalam

സറ, കാഞ്ചനമാല, ടെസ്സ അങ്ങിനെ ഇപ്പോള്‍ മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ് പാര്‍വ്വതി. അടുത്തിടെ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറയുകയുണ്ടായി കുറച്ചുനാളായി താന്‍ വീഗെന്‍ ആണെന്ന്... എന്താണ് വീഗെന്‍?

നോണ്‍വെജ് കഴിക്കുകയോ മൃഗങ്ങളില്‍ നിന്ന് ഉണ്ടാക്കുന്നവയോ ആയ ഒരു ഉല്‍പന്നങ്ങളും ഉപയോഗിക്കുകയോ ചെയ്യാത്തവരെയാണ് വീഗെന്‍ എന്ന് വിളിയ്ക്കുന്നത്. പാര്‍വ്വതി വീഗെന്‍ ആകാന്‍ കാരണമെന്താണ്. തുടര്‍ന്ന് വായിക്കൂ...

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് പോയ ഒരു യൂറോപ്യന്‍ ട്രിപ്പിലാണത്രെ പാര്‍വ്വതിയ്ക്ക് വീഗെന്‍ എന്ന ആശയം ലഭിയ്ക്കുന്നത്.

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

ഫിന്‍ലാന്റിലേക്കുള്ള പാര്‍വ്വതിയുടെ കപ്പല്‍യാത്രയില്‍ ഒരു സ്ത്രീയെ കണ്ടു. അറിയപ്പെടുന്ന ഫോട്ടോ ജേര്‍ണലിസ്റ്റ് ജൊവാന്‍ മക്കാര്‍ത്തറായിരുന്നു അത്.

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

അവരിട്ടിരിയ്ക്കുന്ന ഷൂസില്‍ വെജിറ്റേറിയന്‍ ബൂട്‌സ് എന്നെഴുതിയിരിക്കുന്നു. ചോദിച്ചപ്പോള്‍ അവര്‍ വീഗെന്‍ ആണെന്ന് പറഞ്ഞു. 12 വര്‍ഷമായി അവര്‍ വീഗെനാണത്രെ. അഞ്ച് മണിക്കൂര്‍ അവരുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്തിന് അവര്‍ വീഗെന്‍ ആയി എന്ന ഉത്തരം തനിയ്ക്ക് ലഭിച്ചു എന്നാണ് പാര്‍വ്വതി പറഞ്ഞത്

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

ലോകം മുഴുവന്‍ നന്നാക്കുകയല്ല താന്‍ വീഗെന്‍ ആയതിന്റെ ലക്ഷ്യമെന്ന് പാര്‍വ്വതി പറഞ്ഞു. ഈ ക്രൂരതയില്‍ എനിക്ക് പങ്കില്ല, ഞാനതിന്റെ ഭാഗമല്ല, അതിന് എനിക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക എന്ന ചിന്തയാണ് എന്നെ വീഗെന്‍ ആക്കിയതെന്ന് പാര്‍വ്വതി പറയുന്നു

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

പാര്‍വ്വതി ഇപ്പോള്‍ നോണ്‍വെജ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ചു. പാലോ, പാല്‍ ഉല്‍പ്പന്നങ്ങളോ കഴിക്കില്ല. അനിമല്‍ ലെതര്‍ ഉപയോഗിച്ചുള്ള ബാഗോ ചെരിപ്പോ ഒന്നും പാര്‍വ്വതി ഉപയോഗിക്കില്ല.

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

പാലൊഴിച്ച കാപ്പിയും ചീസ് ഓംലെറ്റുമില്ലാതെ ജീവിയ്ക്കാന്‍ കഴിയാത്ത ആളായിരുന്നു ഞാന്‍. എന്നാല്‍ വീഗെന്‍ ആയതില്‍ പിന്നെ അത് കഴിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി- പാര്‍വ്വതി പറഞ്ഞു.

കുറച്ചു നാളായി ഞാന്‍ വീഗെന്‍ ആണെന്ന് പാര്‍വ്വതി, എന്താണ് വീഗെന്‍?

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഞാന്‍ കുറച്ച് തടിച്ചിരുന്നു. വീഗെന്‍ ആയതില്‍ പിന്നെ നന്നായി വണ്ണം കുറഞ്ഞു. മാത്രമല്ല സ്‌കിന്നും നന്നായത്രെ.

English summary
i am vegan say Parvathy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam