താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മലയാളത്തിലെ പുതുനായികമാരില്‍ പ്രധാനിയാണ് മിയ ജോര്‍ജ്ജ്. മോഹന്‍ലാലിനൊപ്പം മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളത്തില്‍ മിയയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ് താനെന്നാണ് മിയ പറയുന്നത്. അതുകൊണ്ടുതന്നെ വളരെക്കാലമായി കാത്തിരുന്ന് സിനിമയിലെത്തുന്നവര്‍ നടത്തുന്ന തയ്യാറെടുപ്പുകളൊന്നും തനിയ്ക്ക് എടുക്കാന്‍ കഴിഞ്ഞില്ലെന്നും മിയ പറയുന്നു.
താനൊരു മടിച്ചിയാണെന്നാണ് മിയ പറയുന്നു. ഒരു കഥാപാത്രത്തിന് വേണ്ടിയും താന്‍ പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും എടുക്കാറില്ലെന്നും മിയ പറയുന്നു. പലരും വളരെ സ്‌ട്രെയിന്‍ എടുത്തു സിനിമയിലെത്തുമ്പോള്‍ താനൊക്കെ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് സിനിമയിലെത്തിയതെന്നും താരം പറയുന്നു.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
പരിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതകഥ പ്രമേയമാക്കിയെത്തിയ ടെലിസീരിയലില്‍ അല്‍ഫോന്‍സയുടെ യൗവ്വനകാലം അവതരിപ്പിച്ചതാണ് മിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മിയ സിനിമയിലെത്തിയത് നായികവേഷം ചെയ്തുകൊണ്ടല്ല. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളായിരുന്നു മിയ ആദ്യം ചെയ്തത്.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മിസ് കേരള(2012) മത്സരത്തില്‍ മിസ് ഫിറ്റ്‌നസ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ മിയ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഇതും സിനിമയിലെ കാര്യങ്ങള്‍ വേഗംകൂട്ടാന്‍ മിയയ്ക്ക് സഹായകമായി.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മിയ ആദ്യം നായികയായി അഭിനയിച്ച ചിത്രം എട്ടേകാല്‍ സെക്കന്റ് ആയിരുന്നു. പക്ഷേ ഈ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞത് 2014ലാണ്.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
ഷാജൂണ്‍ കാര്യാല്‍ ഒരുക്കിയ കോമഡിച്ചിത്രം ചേട്ടായീസാണ് മിയ നായികയായി ആദ്യം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലേയ്ക്ക് മിയയെ നിര്‍ദ്ദേശിച്ചത് എട്ടേകാല്‍ സെക്കന്റില്‍ മിയയുടെ അമ്മയായി അഭിനയിച്ച നടി ഊര്‍മ്മിള ഉണ്ണിയായിരുന്നു.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മോഹന്‍ലാല്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്ത സലാം ബാപ്പു ചിത്രം റെഡ് വൈനിലും മിയ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ ചിത്രത്തില്‍ ആസിഫ് അലിയുടെ ഭാര്യയുടെ വേഷമായിരുന്നു മിയയ്ക്ക്.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
ജീത്തു ജോസഫ് ഒരുക്കിയ മെമ്മറീസ് എന്ന ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു മിയ.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധന്‍ എന്ന ചിത്രത്തിലൂടെയാണ് മിയ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. കന്യാസ്ത്രീയും വൈദികനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ ചിത്രത്തിലെ ഒരു മെഴുതിരിയുടെ എന്ന ഗാനം മിയയുടെ പോപ്പുലാരിറ്റി കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
സലാം കാശ്മീര്‍ എന്ന ചിത്രത്തിലും മിയ നായികവേഷം ചെയ്തു. ജയറാമിന്റെ ഭാര്യയുടെ വേഷമായിരുന്നു ഇതില്‍ മിയ ചെയ്തത്.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
മിസ്റ്റര്‍ ഫ്രോഡ് എന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം മിയയ്ക്ക് ലഭിച്ചു. ഇതില്‍ മിയയ്ക്ക് ലാലിനൊപ്പം ഗാനരംഗത്തും അഭിനയിക്കാന്‍ കഴിഞ്ഞു.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
ജൂനിയര്‍ ലാല്‍ ഒരുക്കുന്ന ഹായ് അയാം ടോണിയാണ് മിയ അഭിനയിച്ചുകൊണ്ടിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തില്‍ ഒരു ബോള്‍ഡ് റോളാണ് മിയ ചെയ്യുന്നത്. ആകെ മേക്കോവര്‍ നടത്തിയ മിയയെ ആയിരിക്കും ഈ ചിത്രത്തില്‍ കാണാന്‍ കഴിയുക.

താനൊരു മടിച്ചിയാണെന്ന് മിയ ജോര്‍ജ്ജ്
തമിഴില്‍ ജീവ ശങ്കര്‍ ഒരുക്കുന്ന അമര കാവിയം എന്ന ചിത്രമാണ് മിയയുടെ ആദ്യ ചിത്രം. സത്യയാണ് ഇതില്‍ നായകനാകുന്നത്.


Click it and Unblock the Notifications











