മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം! സിനിമാ സീരിയല്‍ ചിത്രീകരണത്തിന് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
സിനിമാ-സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കാലത്ത് സെറ്റുകളില്‍ മാസ്‌ക്കും സാമൂഹിക അകലവും നിര്‍ബന്ധമാണെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. ഇത് കൃത്യമായി പാലിക്കണമെന്നതാണ് കേന്ദ്രം നല്‍കിയ ആദ്യ നിര്‍ദ്ദേശം. ലൊക്കേഷനില്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒഴികെ അഭിനേതാക്കളും, ബാക്കിയുളള അംഗങ്ങളെല്ലാം മുഴുവന്‍ സമയവും മാസ്‌ക് ധരിച്ചിരിക്കണം. കൂടാതെ ലൊക്കേഷനിലെ ഓരോ വ്യക്തിയുടെയും ഫോണില്‍ ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം.

ചിത്രീകരണ ലൊക്കേഷനുകള്‍, റെക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍, എഡിറ്റിംഗ് റൂമുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാന്‍. കൂടാതെ ലൊക്കേഷനുകളില്‍ തെര്‍മല്‍ സ്‌ക്രീനിംഗിനുളള സംവിധാനം ഏര്‍പ്പെടുത്തണം. ലൊക്കേഷനുകളില്‍ കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേക കവാടം, പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌ക്രീനിംഗും ഏര്‍പ്പെടുത്തണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ എന്നിവര്‍ക്ക് പിപിഇ കിറ്റുകള്‍ നിര്‍ബന്ധമാണ്.
സെറ്റുകള്‍, മേക്കപ്പ് റൂം, വാഷ്‌റൂം, വാനിറ്റി വാനുകള്‍ തുടങ്ങിയവ ഇടക്കിടെ അണുമുക്തമാക്കണം. ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ വസ്ത്രങ്ങള്‍, മേക്കപ്പ്, വിഗ് തുടങ്ങിയവ പങ്കിടുന്നത് പരമാവധി ഒഴിവാക്കണം. ആവശ്യത്തിന് മാത്രമുളള അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും മാത്രം ചിത്രീകരണത്തിനായി ഉപയോഗിക്കുക. സെറ്റില്‍ മറ്റ് സന്ദര്‍ശകരോ, കാഴ്ചക്കാരോ ഒന്നും പാടില്ല എന്നീ നിര്‍ദ്ദേങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം വന്നതോടെ സിനിമാ സീരിയല്‍ മേഖലകള്‍ വീണ്ടും സജീവമാകുമെന്നാണ് സൂചന. നേരത്തെ കോവിഡ് വ്യാപനം കാരണം ഇരുമേഖലകളും വലിയ പ്രതിസന്ധിയിലായിരുന്നു. തൊഴില്‍ മുടങ്ങിയതോടെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം വലിയ ദുരിതം അനുഭവിച്ചിരുന്നു. മിക്കവരും പുതിയ തൊഴില്‍ ചെയ്യാന്‍ ആരംഭിച്ചിരുന്നു. ലോക്ഡൗണ്‍ സമയത്താണ് സിനിമാ തിയ്യേറ്ററുകളെല്ലാം അടച്ചിടേണ്ടി വന്നത്. തിയ്യേറ്റററുകളില്‍ റിലീസ് ചെയ്യാന്‍ കഴിയാതെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മിക്ക പുതിയ സിനിമകളും പ്രേക്ഷകരിലേക്ക് എത്തിയത്.


Click it and Unblock the Notifications











