പ്രഭുദേവയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് നയന്‍താര

By Lakshmi

കരിയറില്‍ രണ്ടാമൂഴത്തിലാണ് ഇപ്പോള്‍ നയന്‍താര പ്രഭുദേവയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഇപ്പോള്‍ വളരെ ശക്തമായിതന്നെ സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം. പ്രഭുദേവയുമായുള്ള ബന്ധം പരാജയപ്പെട്ടതുമൂലമുണ്ടായ വിഷാദത്തെ വളരെ പ്രയാസപ്പെട്ടാണ് താന്‍ മാറ്റിയെടുത്തതെന്നും ഇപ്പോഴും പുതിയൊരു ബന്ധത്തെക്കുറിച്ച് ആലോചിക്കാന്‍ കൂടി തനിയ്ക്ക് കഴിയുന്നില്ലെന്നും കുറച്ചുനാള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ നയന്‍താര വ്യക്തമാക്കിയിരുന്നു.

തമിഴിലും തെലുങ്കിലുമായി വീണ്ടും സജീവമായിരിക്കുന്ന നയന്‍താര പൂര്‍വ്വകാമുകനായ ചിമ്പുവിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത് കോടമ്പാക്കത്ത് വന്‍ വാര്‍ത്തയായി മാറിയിട്ടുണ്ട്. കടുത്ത പ്രണയത്തിലായിരുന്നു ഒരു കാലത്ത് ചിമ്പുവും നയന്‍താരയും എന്നാല്‍ പിന്നീട് തന്നെ അപമാനിയ്ക്കുന്ന തരത്തിലേയ്ക്ക് ചിമ്പു കാര്യങ്ങള്‍ എത്തിച്ചതോടെ നയന്‍താര ഈ ബന്ധത്തില്‍ നിന്നും അകലുകയായിരുന്നു. അവരുടെ ബന്ധത്തിന്റെ ശേഷിപ്പുകളായി വിവാദ ഫോട്ടോകളും മറ്റും ഇന്നും ഇന്റര്‍നെറ്റിലുണ്ട്. ഇത്രയൊക്കെ ആയിട്ടും ചിന്വുവിനൊപ്പം വീണ്ടു അഭിനയിക്കാന്‍ നയന്‍താര തയ്യാറായത് എല്ലാവര്‍ക്കും വലിയ അതിശയമുണ്ടാക്കിയ കാര്യമാണ്.

ചിന്വുവിനൊപ്പം വീണ്ടും അഭിനയിക്കാന്‍ തയ്യാറായെങ്കില്‍ അധികം വൈകാതെ നയന്‍താര വീണ്ടും പ്രഭുദേവയ്‌ക്കൊപ്പവും അഭിനയിക്കും എന്നാണ് ഇപ്പോള്‍ കോളിവുഡില്‍ പലരും പറയുന്നത്.

അടുത്തിടെ ഇത്തരത്തിലൊരു ചോദ്യമുയര്‍ന്നപ്പോള്‍ അതിന് യാതൊരു സാധ്യതയുമില്ലെന്നും ചിമ്പുവിനോട് ക്ഷമിയ്ക്കാന്‍ തനിയ്ക്ക് കഴിയും പക്ഷേ പ്രഭുദവേയ്ക്ക് മാപ്പുകൊടുക്കാന്‍ കഴിയില്ലെന്നാണ് നയന്‍സ് പറഞ്ഞതത്രേ. ഒരിക്കലും പ്രഭുദേവയോട് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സംവിധാനം ചെയ്യുകയോ അഭിനയിക്കുകയോ ചെയ്യുന്ന ചിത്രത്തിന് വേണ്ടി സഹകരിക്കാന്‍ കഴിയില്ലെന്നുമാണത്രേ നയന്‍താര പറഞ്ഞിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X