മമ്മൂട്ടിയെ മാത്രമല്ല, ദുല്‍ഖറിനെയും പുകഴ്ത്തി ജോയ് മാത്യു

By Aswathi

തന്റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്നു പറയുകയും പ്രതിഷേധിക്കുകയും മാത്രമല്ല സത്യങ്ങള്‍ അംഗീകരിക്കുകയും ചെയ്യുന്ന നടനാണ് ജോയ് മാത്യു എന്ന സംവിധായകന്‍. കഴിവുകളെയും കഴിവുള്ളവരെയും മുമ്പും ജോയ് മാത്യു പ്രശംസിച്ചിട്ടുണ്ട്.

ഇപ്പോള്‍ പറയുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ കുറിച്ചാണ്. വളര്‍ന്നുവരുന്ന ഒരു നടനെ എനിക്ക് ദുല്‍ഖര്‍ സല്‍മാനില്‍ കാണാം എന്ന് ജോയ് മാത്യു പറയുന്നു. ഫേസ്ബുക്കിലൂടെയാണ് പ്രശംസ. ഒപ്പം ദുല്‍ഖറിനൊപ്പം നില്ക്കുന്ന വിക്രമാദിത്യന്‍ എന്ന സിനിമയിലെ ഒരു രംഗവും സ്റ്റാറ്റസിനൊപ്പം പോസ്റ്റിയിട്ടുണ്ട്.

dulqar-joy-mathew

അടുത്തിടെ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയത്തെ കുറിച്ചും ഒരു അഭിമുഖത്തില്‍ ജോയ് മാത്യു വാചാലനായിരുന്നു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അഭിനയ ഒരു പുതിയ അനുഭവം തന്നെയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന രാജാധിരാജ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ജോയ് മാത്യുവും ആദ്യമായി ഒന്നിക്കുന്നത്. സിനിമാ സെറ്റ് കുടുംബം പോലെയെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അത് ശരിയായെന്ന് ബോധ്യമായത് മമ്മൂട്ടിയ്‌ക്കൊപ്പം സെറ്റിലുണ്ടായിരുന്നപ്പോഴാണെന്ന് ജോയ് മാത്യു പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യനിലാണ് ജോയ് മാത്യുവും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ് ഇപ്പോഴും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X